ദേശീയപാതയിൽ അപകടഭീഷണിയായിവൻ പാറക്കല്ല്


ക​ട്ട​പ്പ​ന: ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ര​ങ്ങി​വ​രു​ന്ന വ​ൻ പാ​റ​ക്ക​ല്ല്. അ​ടി​മാ​ലി - കു​മ​ളി - ശ​ബ​രി​മ​ല ദേ​ശീ​യ​പാ​ത​യി​ൽ കാ​ൽ​വ​രി മൗ​ണ്ട് എ​ട്ടാം മൈ​ലി​ന്​ സ​മീ​പ​മാ​ണ് ദേ​ശീ​യ പാ​ത​യോ​ര​ത്ത്​ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി വ​ൻ പാ​റ​ക്ക​ല്ല് സ്ഥി​തി ചെ​യ്യു​ന്ന​ത്. ക​ല്ല് റോ​ഡി​ലേ​ക്ക് അ​ൽ​പാ​ൽ​പം നി​ര​ങ്ങി വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​തു​നി​മി​ഷ​വും അ​പ​ക​ടം പ്ര​തീ​ക്ഷി​ക്കാം. അ​ടി​യ​ന്ത​ര​മാ​യി ക​ല്ല് മാ​റ്റാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ദേ​ശീ​യ​പാ​ത അ​ട​ഞ്ഞു​പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് ചേ​ർ​ന്നു​പോ​കാ​ൻ വി​ഷ​മ​മാ​ണ്. ക​ല്ല് ഇ​രി​ക്കു​ന്ന ഭാ​ഗ​ത്ത്​ ചെ​റി​യ ഒ​രു വ​ള​വു​മു​ണ്ട്. ക​ല്ലു​മൂ​ലം എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നാ​വാ​ത്ത സ്ഥി​തി​യു​മു​ണ്ട്. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ സ​മ​യ​ത്ത് കാ​ൽ​വ​രി മൗ​ണ്ട് മ​ല​മു​ക​ളി​ൽ​നി​ന്ന് മ​ഴ​യി​ൽ ഉൗ​ർ​ന്നു​വ​ന്ന​താ​ണ് പാ​റ​ക്ക​ല്ല്. എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് പാ​റ​ക്ക​ല്ല് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഭാ​ര​ക്കൂ​ടു​ത​ൽ മൂ​ലം അ​ന​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ, ക​ല്ല് റോ​ഡി​ലേ​ക്ക് നി​ര​ങ്ങി വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ഴ ശ​ക്ത​മാ​യാ​ൽ വ​ൻ അ​പ​ക​ട​ത്തി​നാ​ണ് സാ​ധ്യ​ത. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തെ​ങ്കി​ൽ ദു​ര​ന്ത​മു​ണ്ടാ​കും. പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യ​രി​കി​ലാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags:    
News Summary - dangerous rock in national Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.