ചെറുതോണി: ഇടുക്കി ആർച് ഡാമിന് മുന്നിൽ ഇടുക്കി-കട്ടപ്പന റോഡിെൻറ അടിവാരത്ത് അഗാധഗർത്തം രൂപപ്പെട്ടു. ഇതിലൂടെ ഒഴുകുന്ന വെള്ളം 150 മീ. അപ്പുറത്ത് മാറി അരുവിയായി പുറത്തേക്കുവരുന്നുണ്ട്. എട്ടുവർഷം മുമ്പ് ഇവിടെ മണ്ണിടിഞ്ഞ് ഗർത്തമുണ്ടായിരുന്നു. 2018ലെ പ്രളയത്തോടെ ഇത് കൂടുതൽ വലുതായി.
കോഴിക്കുന്നേൽ ബാബു മാത്യുവിെൻറ പുരയിടത്തിലാണ് ഗർത്തം രൂപപ്പെട്ടത്. വർഷങ്ങൾ കഴിയുന്തോറും ഇതിെൻറ വലുപ്പം വർധിച്ച് ഇപ്പോൾ പത്തുമീറ്ററിലധികം ചുറ്റളവുണ്ട്. ബാബുവിെൻറ പുരയിടത്തിനുതാഴെ സഹോദരൻ ജോസ് മാത്യുവിെൻറ വീടിന് സമീപത്തെ പുരയിടത്തിൽ മറ്റൊരു ഗർത്തവും അടുത്തകാലത്തായി രൂപപ്പെട്ടിട്ടുണ്ട്.
ആദ്യ ഗർത്തത്തിലൂടെ ഒഴുകുന്ന വെള്ളം രണ്ടാമത്തെ ഗർത്തത്തിലുമെത്തി പാറയിൽ അമരാവതി രാമെൻറയും പെരുമാംതടത്തിൽ ലീലാമ്മയുടെയും വീടിനടിയിലൂടെയാണ് പുറത്തുകടക്കുന്നത്. വീടിനകത്തിരിക്കുേമ്പാൾ ഗുഹയിലൂടെ വെള്ളം ഒഴുകുന്ന ഇരമ്പൽ കേൾക്കാം. മഴക്കാലത്ത് കുറത്തി മലയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളവും മണ്ണിൽ താഴ്ന്ന് ഈ ഗർത്തത്തിലൂടെ പുറത്തേക്ക് ഒഴുകുന്നുവെന്നാണ് നാട്ടുകാരുടെ സംശയം. അടുത്ത കാലത്ത് തുടർച്ചയായി ഭൂചലനമുണ്ടായതും ഈ പ്രദേശത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.