തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. 1220 പേർ രോഗമുക്തി നേടി. കേസുകളുടെ കണക്ക്: അടിമാലി 13, ആലക്കോട് ഒമ്പത്, അറക്കുളം 20, അയ്യപ്പൻകോവിൽ 11, ബൈസൺവാലി നാല്, ചക്കുപള്ളം 14, ചിന്നക്കനാൽ ഒന്ന്, ഇടവെട്ടി 13, ഏലപ്പാറ രണ്ട്, ഇരട്ടയാർ 17, കഞ്ഞിക്കുഴി 11, കാമാക്ഷി 25, കാഞ്ചിയാർ 13, കാന്തല്ലൂർ ഒന്ന്, കരിമണ്ണൂർ 16, കരിങ്കുന്നം 10, കരുണാപുരം 17, കട്ടപ്പന 45, കോടിക്കുളം 10, കൊക്കയാർ രണ്ട്, കൊന്നത്തടി 13, കുടയത്തൂർ നാല്, കുമാരമംഗലം 21, കുമളി 15, മണക്കാട് 10, മാങ്കുളം മൂന്ന്, മറയൂർ എട്ട്, മരിയാപുരം ഒമ്പത്, മൂന്നാർ ഒന്ന്, മുട്ടം ആറ്, നെടുങ്കണ്ടം 109, പള്ളിവാസൽ മൂന്ന്, പാമ്പാടുംപാറ 42, പീരുമേട് 13, പെരുവന്താനം രണ്ട്, പുറപ്പുഴ 10, രാജാക്കാട് ഏഴ്, സേനാപതി ഒന്ന്, തൊടുപുഴ 35, ഉടുമ്പൻചോല 19, ഉടുമ്പന്നൂർ 15, ഉപ്പുതറ 16, വണ്ടൻമേട് ആറ്, വണ്ടിപ്പെരിയാർ ആറ്, വണ്ണപ്പുറം 19, വാത്തിക്കുടി 23, വാഴത്തോപ്പ് 15, വെള്ളത്തൂവൽ 11, വെള്ളിയാമറ്റം 14. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് കേസുകൾ സ്ഥിരീകരിച്ചു. തെരുവുകച്ചവട സമിതി തെരഞ്ഞെടുപ്പ് തൊടുപുഴ: തൊടുപുഴ നഗരസഭ തെരുവുകച്ചവട സമിതി (ടൗൺ വെന്‍റിങ് കമ്മിറ്റി) തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് തൊടുപുഴ നഗരസഭ കാര്യാലയത്തില്‍ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് വോട്ടെടുപ്പ്. അംഗീകൃത തെരുവു കച്ചവടക്കാരിൽനിന്ന് തെരഞ്ഞെടുപ്പിലൂടെ ഒമ്പത് അംഗങ്ങളെ കണ്ടെത്തും. തെരുവ് കച്ചവട സമിതിയിലെ മൂന്നിലൊന്ന് പ്രതിനിധികള്‍ സ്ത്രീകള്‍ ആയിരിക്കും. എസ്.സി/എസ്.ടി, ന്യൂനപക്ഷ, ശാരീരിക ബലഹീനതയുള്ള വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകും. തെരുവ് കച്ചവട സംരക്ഷണ ചട്ടപ്രകാരം നഗരസഭ പരിധിയില്‍ തെരുവുകച്ചവടം ചെയ്യുന്നവരും നഗരസഭ നൽകിയ തിരിച്ചറിയല്‍ കാർഡ് ലഭിച്ചവരുമായ 289 കച്ചവടക്കാർക്കാണ് വോട്ടവകാശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.