അടിമാലി: ജില്ലയിൽ 52.33 കോടിയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം. അടിമാലി താലൂക്ക് ആശുപത്രിയില്‍ ഒ.പി യൂനിറ്റ്, കാഷ്വലിറ്റി ബ്ലോക്ക് എന്നിവ സ്ഥാപിക്കാനും വിവിധ രോഗനിർണയ സംവിധാനങ്ങൾ ഏർപ്പെടുത്താനും 12.54 കോടിയുടെ പദ്ധതിക്ക് അംഗീകാരമായി. ഇരുട്ടുകാനം-ആനച്ചാല്‍-എല്ലക്കല്‍- മൈലാടുംപാറ, വലിയ മുല്ലക്കാനം - ഇടുക്കി റോഡുകളുടെ വികസനത്തിന് 39.79 കോടി അനുവദിച്ചു. പ്രതിദിനം 1200 ന് മുകളില്‍ രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വളരെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മികച്ച രീതിയിലുള്ള ഒ.പി ബ്ലോക്ക് വരുന്നതോടെ ഇതിന് പരിഹാരമാകും. ചെറിയ കാഷ്വാലിറ്റി യൂനിറ്റാണ് നിലവിലുള്ളത്. അത്യാഹിതങ്ങളില്‍പ്പെട്ട് എത്തുന്നവരെ ഉൾക്കൊള്ളാന്‍ നിലവിലെ സംവിധാനത്തില്‍ ഏറെ പരിമിതികളുണ്ട്. ഐ.സി.യു ബ്ലോക്ക് സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി കെട്ടിട നിര്‍മാണം പുരോഗമിക്കുന്നതായും ഇതിന്‍റെ ഉദ്ഘാടനത്തൊടൊപ്പം പുതിയ പദ്ധതികൾക്കും തുടക്കം കുറിക്കുമെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കാൻ നടപടി ഉണ്ടാകുമെന്നും അഡ്വ. എ. രാജ എം.എൽ.എ അറിയിച്ചു. ടാങ്ക് നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ഇതോടെ ഡയാലിസിസ് യൂനിറ്റ് പ്രവർത്തനസജ്ജമാകും. ഫയര്‍ എന്‍.ഒ.സി ലഭിക്കാത്തതാണ് ഡയാലിസിസ് യൂനിറ്റ് തുടങ്ങാന്‍ തടസ്സം. ഗ്രാമീണ മേഖലയിലൂടെയുള്ള റോഡുകളെ ബന്ധിപ്പിച്ചുള്ള പാതയുടെ വികസനത്തിനാണ് 39.79 കോടി അനുവദിച്ചത്. അഞ്ച് പഞ്ചായത്തുകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇരുട്ടുകാനം-ആനച്ചാല്‍-എല്ലക്കല്‍- മൈലാടുംപാറ റോഡിനും വലിയ മുല്ലക്കാനം - ഇടുക്കി റോഡിനുമായാണ് കിഫ്ബിയില്‍ ഉൾപ്പെടുത്തി തുക അനുവദിച്ചത്. പട്ടണങ്ങള്‍ തൊടാതെ ഗ്രാമീണ മേഖലയിലൂടെ ജില്ല അസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായി ഇത് മാറുമ്പോള്‍ മൂന്നാര്‍, മറയൂര്‍, വട്ടവട, രാജാക്കാട്, ബൈസണ്‍വാലി, ചിന്നക്കനാല്‍, മാങ്കുളം, പള്ളിവാസല്‍, രാജകുമാരി പഞ്ചായത്ത് നിവാസികള്‍ക്ക് കുറഞ്ഞ ദൂരത്തില്‍ ജില്ല ആസ്ഥാനത്ത് എത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.