38 ലിറ്റർ വ്യാജമദ്യവുമായി ഒരാൾ അറസ്റ്റിൽ

അടിമാലി: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട്​ വ്യാജമദ്യവിൽപന നടത്തുന്നയാൾ എക്​സൈസ്​ പിടിയിലായി. ചാത്തമറ്റം കൂറ്റപ്പിള്ളിൽ ജിറ്റോ കെ. സേവ്യറാണ്​ (36) അറസ്റ്റിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ. രഘുവിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച വെളുപ്പിന് ദേശീയ പാതയിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്​. രണ്ടേകാൽ ലിറ്റർ, ഒരു ലിറ്റർ, അരലിറ്റർ അളവിൽ 31 കുപ്പികളിൽ നിറച്ച 38 ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. വട്ടവട ഭാഗത്ത്​ ഹോം സ്റ്റേ നടത്തുന്നതിന്‍റെ മറവിൽ വിനോദസഞ്ചാരികൾക്ക് മദ്യവിൽപന നടത്തുന്നവരിൽ പ്രധാനിയാണ്​ ഇയാളെന്ന്​ എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജമദ്യത്തിന്‍റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ലിറ്ററിന് 1000 രൂപ നിരക്കിൽ വട്ടവടയിൽ മദ്യം വിൽപന നടത്തുന്നതായി പ്രതി ജിറ്റോ സമ്മതിച്ചു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു. റെയ്ഡിൽ എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ പ്രിവന്‍റിവ് ഓഫിസർ കെ.കെ. സുരേഷ്​കുമാർ, പ്രിവന്‍റിവ് ഓഫിസർ വി.പി. സുരേഷ്​ കുമാർ, കെ.പി. ബിനു മോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്.​ മീരാൻ, ഉണ്ണികൃഷ്ണൻ, എക്സൈസ് ഡ്രൈവർ ശരത് എന്നിവർ പങ്കെടുത്തു. idg adi 1 arest ചിത്രം -വ്യാജമദ്യവുമായി പിടിയിലായ ജിറ്റോ കെ. സേവ്യർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.