തൊടുപുഴ: സംസ്ഥാന നേതാക്കളുടെ നയങ്ങളോടുള്ള എതിർപ്പിനെത്തുടർന്ന് ജനതാദൾ (എസ്), ആർ.ജെ.ഡി ഇടുക്കി ജില്ലാ നേതാക്കൾ കോൺഗ്രസിൽ ചേർന്നതായി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.എൻ.റോയി, ജില്ലാ വൈസ് പ്രസിഡന്റ് ഐൻസ് തോമസ്, ജില്ലാ ജന. സെക്രട്ടറി എം.എം.മമ്മൂഞ്ഞ്, ട്രഷറർ എം.പി.ഷംസുദ്ദീൻ തുടങ്ങിയവർക്ക് ഡിസിസി പ്രസിഡന്റ് സി.പി.മാത്യു മെംബർഷിപ് നൽകി.
പാർട്ടിയിലെ 21 ജില്ലാ കമ്മിറ്റിയംഗങ്ങളും കോൺഗ്രസിൽ ചേരുന്നതായി ഇവർ അറിയിച്ചു. ആർ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗം വിൻസന്റ് കട്ടിമറ്റം, ജില്ലാ വൈസ് പ്രസിഡന്റ് ഡിറ്റാജ് ജോസഫ്, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിജു തങ്കപ്പൻ എന്നിവരും കോൺഗ്രസിൽ ചേർന്നു. അഞ്ച് ജില്ലാ കമ്മിറ്റിയംഗങ്ങളും കോൺഗ്രസിൽ ചേരുമെന്ന് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്, ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് മാത്യു കക്കുഴി, ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയംഗങ്ങളായിരുന്നു പി.ആർ.ബിനോയ്, ഇ.എൻ.ബാബു, വി.എൻ.രാജപ്പൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.