രാഹുൽ ഗാന്ധി കട്ടപ്പനയിൽ സംസാരിക്കവേ ദിയയെ വേദിയിലേക്ക് വിളിച്ചപ്പോൾ
കട്ടപ്പന: രാഹുൽ ഗാന്ധി പങ്കെടുത്ത കട്ടപ്പനയിലെ യു.ഡി.എഫ് തെരെഞ്ഞെടുപ്പ് സമ്മേളനത്തിൽ താരമായി ദിയ സിബി. പരിപാടിയുടെ തുടക്കത്തിൽ വന്ദേമാതരം പാടിയ ദിയ സിബിയെ രാഹുൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രസംഗത്തിനിടെ യു.ഡി.ഫ് അധികാരത്തിൽ എത്തിയാൽ നടപ്പാക്കുന്ന അഞ്ചിന കാര്യങ്ങൾ രാഹുൽ പരാമർശിച്ചു.
ഇതിൽ കോളേജ് കുട്ടികൾക്ക് പ്രതിമാസം നൽകാൻ ഉദ്ദേശിക്കുന്ന 1000 രൂപയുടെ സഹായം പ്രഖ്യാപിക്കുന്നതിനു മുൻപ് പ്രാരംഭ ഗാനം പാടിയ ഗായികയെ അന്വേഷിക്കുകയായിരുന്നു. ആ കുട്ടി ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ സ്റ്റേജിലേക്ക് കടന്ന് വരാൻ രാഹുൽ ആവിശ്യപ്പെട്ടു. അന്വേഷണങ്ങൾക്കൊടുവിൽ ജനങ്ങൾക്കിടയിൽ നിന്ന് പാട്ടു പാടിയ പെൺകുട്ടി വേദിയിൽ എത്തി. ആ പെൺകുട്ടിയെ അടുത്തു നിർത്തി തോളിൽ കൈവച്ചു ഇതുപോലെ കഷ്ടപ്പെട്ടുപഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ സഹായമായി നൽകുമെന്ന് രാഹുൽ പറഞ്ഞു.
ഈ പാട്ടുപാടാൻ ഒരുപാട് ബുദ്ധിമുട്ടി പഠിച്ചല്ലേയെന്ന് ചോദിച്ച ശേഷം ഇതുപോലെ കഷ്ടപെടുന്നവരെ സഹായിക്കുന്ന സമീപനമായിരിക്കും യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഉണ്ടാക്കുകയെന്നും രാഹുൽ പറഞ്ഞു. അപ്രതീക്ഷിതമായി വേദിയിലേക്ക് രാഹുൽ വിളിച്ചതിന്റെ ഞെട്ടലിൽ ദിയ ഏറെ നേരം സ്തബ്ധയായി നിന്നു. മാതാപിതാക്കളുടെ കൂടെയാണ് ദിയ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. ഉടുമ്പഞ്ചോല ക്ലാ മാറ്റത്തിൽ സിബിയുടെ മകളാണ് ദിയ. ഉടുമ്പഞ്ചോല മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്‌ഥാനാർഥി സേനാപതി വേണു സമ്മേളനം കഴിഞ്ഞു ദിയയുടെ അടുത്തെത്തി അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.