തൊടുപുഴ: ജില്ലയില്‍ 222പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 9.81 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ). 184പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -മൂന്ന്, ആലക്കോട് -നാല്, അറക്കുളം -13, അയ്യപ്പൻകോവിൽ -നാല്, ബൈസൺവാലി -രണ്ട്, ചക്കുപള്ളം -രണ്ട്, ചിന്നക്കനാൽ -ഒന്ന്, ഇടവെട്ടി -രണ്ട്, ഇരട്ടയാർ -13, കഞ്ഞിക്കുഴി -മൂന്ന്, കാമാക്ഷി -നാല്, കാഞ്ചിയാർ -എട്ട്, കരിമണ്ണൂർ -നാല്, കരുണാപുരം -ഒന്ന്, കട്ടപ്പന -17, കോടിക്കുളം -മൂന്ന്, കൊക്കയാർ -മൂന്ന്, കൊന്നത്തടി -മൂന്ന്, കുടയത്തൂർ -12, കുമാരമംഗലം -മൂന്ന്, കുമളി -ഏഴ്, മണക്കാട് -ആറ്, മാങ്കുളം -രണ്ട്, മറയൂർ -29, മരിയാപുരം -എട്ട്, മൂന്നാർ -മൂന്ന്, മുട്ടം -രണ്ട്, നെടുങ്കണ്ടം -അഞ്ച്, പള്ളിവാസൽ -അഞ്ച്, പാമ്പാടുംപാറ -രണ്ട്, പെരുവന്താനം -ഒന്ന്, പുറപ്പുഴ -രണ്ട്, തൊടുപുഴ -12, ഉടുമ്പന്നൂർ -നാല്, ഉപ്പുതറ -രണ്ട്, വണ്ടൻമേട് -നാല്, വണ്ടിപ്പെരിയാർ -രണ്ട്, വണ്ണപ്പുറം -നാല്, വാത്തിക്കുടി -മൂന്ന്, വാഴത്തോപ്പ് -10, വെള്ളിയാമറ്റം -നാല്. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് കേസുകൾ സ്ഥിരീകരിച്ചു. ധർണ നടത്തും തൊടുപുഴ: തൊടുപുഴ-അഞ്ചിരി-ആനക്കയം റൂട്ടിൽ 10 ടണ്ണിലധികം ഭാരമുള്ള വാഹനങ്ങൾ നിരോധിക്കുക, റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക, റോഡിലെ സംരക്ഷണഭിത്തിയും കലുങ്കുകളും അടിയന്തരമായി പുനർനിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സേവ് അഞ്ചിരി ആക്ഷൻ ഫോറത്തിൻെറ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11ന് തൊടുപുഴ പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഒാഫിസിന് മുന്നിൽ കൂട്ടധർണ നടത്തും. ലോട്ടറി വിൽപന കേന്ദ്രത്തിൽ ക്രമക്കേട് തൊടുപുഴ: കരിങ്കുന്നത്തെ ലോട്ടറി വിൽപന കേന്ദ്രത്തിൽ ടിക്കറ്റ് നമ്പറിൻെറ അവസാനത്തെ നാലക്കം ഒരേ രീതിയിൽ വരുന്നവിധം അനധികൃതമായി സെറ്റാക്കി വിൽക്കുന്നതായി കണ്ടെത്തി. ഇത്തരം തട്ടിപ്പ് കണ്ടെത്താൻ സംസ്ഥാന വ്യാപകമായ പരിശോധനയുടെ ഭാഗമായി ജില്ല ഭാഗ്യക്കുറി ഓഫിസർ ലിസിയാമ്മ ജോർജിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പിടികൂടിയത്. കരിങ്കുന്നം മേഖലയിലെ കടകളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ലോട്ടറി കടക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ഇത്തരം ക്രമക്കേട് നടത്തുന്നവരുടെ ഏജൻസി റദ്ദാക്കാൻ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറോട് ശിപാർശ ചെയ്യുമെന്നും ജില്ല ഓഫിസർ അറിയിച്ചു. പൊലീസിൻെറയും ജി.എസ്.ടി വകുപ്പിൻെറയും സഹകരണത്തോടെ പരിശോധന തുടരാനും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.