കൂരാലി: അനധികൃതമായി മദ്യവിൽപന നടത്തിവന്ന ഹോട്ടലുടമയെ 211 കുപ്പി വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു. കൂരാലി ശ്യാംഹോട്ടൽ ഉടമ അരീപ്പാറക്കൽ ശരത് സാബുവിനെയാണ് (30) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ഡൗൺ ദിനത്തിൽ ആവശ്യക്കാർക്ക് കൂടിയ വിലക്ക് വിൽക്കാനായി ഹോട്ടലിന് സമീപത്തെ വാടകമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് വേഷംമാറി ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് കുടുക്കിയത്. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ സജിൻ ലൂയിസ്, എസ്.ഐ ടി.ജി. രാജേഷ്, പി.ആർ.ഒ കെ.ആർ. ജയകുമാർ, സി.പി.ഒമാരായ റിച്ചാർഡ് സേവ്യർ, ഷാജി ചാക്കോ, സന്തോഷ് നാരായണൻ, പി.എം. രവീന്ദ്രൻ, ടി.ജി. അഭിലാഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. KTL VZR 5 Liquar Arrest ചിത്രവിവരണം അറസ്റ്റിലായ ശരത് സാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.