ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജിന് 150 കോടി

നെടുങ്കണ്ടം: ഉടുമ്പൻ ചോല നിയോജകമണ്ഡലത്തിൽ ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 22 പ്രവൃത്തികൾ നടപ്പാക്കുമെന്ന് എം.എം. മണി എം.എൽ.എ പറഞ്ഞു. ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജിന് 150 കോടി ബജറ്റിൽ നിർദേശിച്ചിട്ടുണ്ട്.

നെടുങ്കണ്ടം രാജാക്കാട് അഗ്നിരക്ഷാ സേന കെട്ടിട നിർമാണത്തിന് 10 കോടി, നെടുങ്കണ്ടം ഐ.എച്ച്.ആർ.ഡി കോളജ് കെട്ടിടം അഞ്ച് കോടി, ശാന്തൻപാറ-പൂപ്പാറ ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിടം 20 കോടി, നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റൽ കെട്ടിടത്തിന് അഞ്ച് കോടി, പൊൻമുടി പാലത്തിന് 10 കോടി, ശാന്തൻപാറ കരുണാപുരം കുടുംബാരോഗ്യ കേന്ദ്രത്തിനായി അഞ്ച് കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

നെടുങ്കണ്ടം മൈനർസിറ്റി കട്ടക്കാല റോഡിനായി അഞ്ച് കോടി, പെരിഞ്ചാംകുട്ടി മാവടി മഞ്ഞപ്പാറ തൂവൽ എഴുകുംവയൽ റോഡിന് അഞ്ചു കോടി, തൂക്കുപാലം പുഷ്പക്കണ്ടം ആനക്കല്ല് റോഡിന് അഞ്ച് കോടി, ഇരട്ടയാർ പാലത്തിന് അഞ്ച് കോടി എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.

എഴുകുംവയൽ തോവാള-മന്നാക്കുടി-പാമ്പാടുംപാറ റോഡ് അഞ്ച് കോടി, കൂട്ടാർ ഇടത്തറമുക്ക് പാമ്പുമുക്ക് റോഡ് 10 കോടി, വട്ടപ്പാറ-തോവാള-ഇരട്ടയാർ- നാങ്കുതൊട്ടി വാഴവര റോഡ് 10 കോടി, രാജകുമാരി- മാങ്ങാത്തൊട്ടി റോഡ് ആറുകോടി, തൂക്കുപാലം -ബാലഗ്രാം -കൂട്ടാർ -കമ്പംമെട്ട് റോഡ് അഞ്ചു കോടി, ശാന്തൻപാറ, കരുണാപുരം കുടുംബാരോഗ്യ കേന്ദ്രം അഞ്ച് കോടി,

ചെല്ലാർകോവിൽ-മൈലാടുംപാറ-നെറ്റിത്തൊഴും മന്തിപ്പാറ റോഡ് 12 കോടി, കൽകൂന്തൽ-ചേലക്കവല-പൊന്നാമല - പെരിഞ്ചാംകുട്ടി 10 കോടി, പൊൻമുടിപാലം 10 കോടി, എൻ.ആർ.സിറ്റി - കുംഭപ്പാറ - കൊങ്ങിണിസിറ്റി റോഡ് 10 കോടി, രാജകുമാരി ബി. ഡിവിഷൻ രാജകുമാരി എ. ഡിവിഷൻ റോഡ് 10 എന്നിങ്ങനെയുള്ള പ്രവൃത്തികളാണ്‌ നടക്കുകയെന്ന് എം.എം. മണി പറഞ്ഞു.

Tags:    
News Summary - 150 crores for Udumbanchola Ayurveda Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.