137 രൂപ ചലഞ്ചിന് കട്ടപ്പനയില്‍ തുടക്കം

കട്ടപ്പന: കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ 137 രൂപ ചലഞ്ച്​ കട്ടപ്പനയില്‍ എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്​ഘാടനം ചെയ്തു. ശിവന്‍ മഞ്ഞാങ്കലിന് ആദ്യകൂപ്പണ്‍ നല്‍കി. മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തോമസ് രാജന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി എന്നിവര്‍ സംസാരിച്ചു. മാത്തച്ചന്‍ പുളിക്കത്താഴ, രാജു കാരിമറ്റം, ബേബി വരിക്കമാക്കല്‍, ബാബു പുളിക്കല്‍, സജി പുതുപ്പറമ്പില്‍, തങ്കച്ചന്‍ ഇളംതുരുത്തി എന്നിവര്‍ പങ്കെടുത്തു. photo. കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ 137 രൂപ ചലഞ്ച് അഡ്വ. ഇ.എം. ആഗസ്തി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.