12കാരിയെ ബലാത്സംഗം ചെയ്​ത പ്രതിക്ക്​ 25 വർഷം തടവ്​

പത്തനംതിട്ട: 12കാരിയെ ചുരിദാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് ​ബലാത്സംഗം ചെയ്തശേഷം കടന്ന പ്രതിക്ക്​ 25 വർഷം തടവ്​ ശിക്ഷ. പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി(ഒന്ന്) ജഡ്​ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്​. രണ്ട്​ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്​. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ കോട്ടപ്പുറം തെക്കുംപ്ലാക്കൽ വീട്ടിൽ ജയചന്ദ്രനെയാണ്​ (57) ശിക്ഷിച്ചത്. വെച്ചൂച്ചിറ പൊലീസ് രജിസ്​റ്റർ ചെയ്ത് വടശ്ശേരിക്കര സി.ഐ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ച കേസാണിത്. 1997 ​മേയ് 12 നായിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. മനോജ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.