തൊടുപുഴ: ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ജില്ല വോളിബാള്‍ ചാമ്പ്യന്‍ഷിപ് 27 മുതല്‍ നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. മിനി, സബ് ജൂനിയര്‍, ജൂനിയര്‍ യൂത്ത്, സീനിയേഴ്സ് എന്നീ വിഭാഗത്തിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. ജില്ലയിലെ വിവിധ ക്ലബുകള്‍, സംഘടനകള്‍, സ്‌കൂള്‍, കോളജ്, ഇതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും ടീമുകള്‍ രജിസ്റ്റർ ചെയ്യാം. ചെറുതോണി പൊലീസ് സൊസൈറ്റി ഹാളില്‍ ചേര്‍ന്ന സംഘടക സമിതി യോഗത്തിൽ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് റോമിയോ സെബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ. എല്‍. ജോസഫ്, വൈസ് ചെയര്‍മാൻമാരായ അനിയന്‍ കുഞ്ഞ്, വി.എസ്. സന്തോഷ്, ജനറല്‍ കണ്‍വീനര്‍ സാബു മീന്‍മുട്ടി, ജോയിൻറ് കണ്‍വീനര്‍മാരായ അജീഷ് അവിരാച്ചന്‍, കെ.വി. ജോയ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.കെ. കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു. എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡ് ഇൻറര്‍വ്യൂ 21 കഞ്ഞിക്കുഴി: ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ െഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഇൻറർവ്യൂ നടത്തും. യോഗ്യത: എം.ബി.എ/ബി.ബി.എ/ബിരുദം/ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.ഇ.ടിയില്‍നിന്നുള്ള പരിശീലനവും. കൂടാതെ, പ്ലസ് ടു /ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/കമ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ 21ന് രാവിലെ 11ന് കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പൽ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇൻറര്‍വ്യൂവിന് ഹാജരാകണം. ആദ്യക്ഷരം കുറിക്കാന്‍ ഒരുങ്ങി പഠിതാക്കള്‍ തൊടുപുഴ: പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടന്ന സർവേയില്‍ കണ്ടെത്തിയ സാക്ഷരത പഠിതാക്കള്‍ തിങ്കളാഴ്ച ആദ്യക്ഷരം കുറിക്കും. രാവിലെ 10ന് ചക്കുപള്ളം ട്രൈബല്‍ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ് മുതിര്‍ന്ന പഠിതാക്കളെ അക്ഷരം എഴുതിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാമചന്ദ്രന്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന് പഠിതാക്കള്‍ ചേര്‍ന്ന് അക്ഷരദീപം തെളിക്കും. ജില്ലയിലെ 15നു മുകളില്‍ പ്രായമുള്ള 20,000 നിരക്ഷരരെയാണ് പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാക്ഷരരാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.