കട്ടപ്പന: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷങ്ങൾ പൂർത്തിയാക്കിയതിൻെറ ഒരുവർഷം നീളുന്ന ആഘോഷം എസ്.എൻ.ഡി.പി യോഗം മലനാട് യൂനിയനിൽ തുടങ്ങി. യൂനിയന് കീഴിലെ പ്രസിഡൻറുമാർ, സെക്രട്ടറിമാർ, പോഷകസംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. യൂനിയൻതല ഉദ്ഘാടനം പ്രസിഡൻറ് ബിജു മാധവൻ നിർവഹിച്ചു. യൂനിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് വിധു എ.സോമൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, യൂത്ത്മൂവ്മൻെറ് ജില്ല ചെയർമാൻ പ്രവീൺ വട്ടമല, യൂനിയൻ അംഗങ്ങളായ മനോജ് ആപ്പാന്താനം, സുനിൽ പടിയറമാവിൽ, പി.കെ. രാജൻ, എ.എസ്. സതീഷ്, രതീഷ് ഉപ്പുതറ, അനീഷ് ബാബു, അരുൺ കുമാർ, പി.എസ്. വൈശാഖ്, പി.കെ. വത്സ, ലതാ സുരേഷ്, ദിലീപ് കുമാർ, ചെയർമാൻ അരവിന്ദ്, കൺവീനർ അമൽ, എസ്.എൻ ക്ലബ് യൂനിയൻ സെക്രട്ടറി സജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.