തൊടുപുഴ: അംഗപരിമിതർക്കായുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രത്യേക ക്ഷേമപദ്ധതിയായ എ.ഡി.ഐ.പി (അസിസ്റ്റൻസ് ടു ഡിസേബിൾഡ് പേഴ്സൺസ് ഫോർ പർച്ചേസ്/ഫിറ്റിങ് ഓഫ് എയ്ഡ്സ് ആൻഡ് അപ്ലയൻസസ്) ഇടുക്കിയിൽ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഉപകരണങ്ങൾ ലഭിക്കേണ്ട അംഗപരിമിതരുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി 15ന് അവസാനിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കേന്ദ്ര സാമൂഹിക നീതിവകുപ്പ് അലിംകോ കമ്പനിയെയാണ് ഈ കാര്യത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക നീതിവകുപ്പ് ജില്ല ഓഫിസറുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ നടപടി നടന്നുവരുന്നു. ജനസേവനകേന്ദ്രം വഴി ഗുണഭോക്താക്കൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ റിപ്പോർട്ട് അതേപടി നടപ്പാക്കരുത് - പി.സി. തോമസ് തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ട് ഇന്നത്തെ രീതിയിൽ നടപ്പാക്കരുതെന്നും ബന്ധപ്പെട്ട മേഖലയിലെ ആളുകളുമായി ചർച്ച നടത്തിയശേഷമേ അവസാന അംഗീകാരം നൽകാവൂവെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ താൽപര്യമെടുത്ത് വേണ്ട ചർച്ചകളും പഠനങ്ങളും നടത്താൻ തയാറാകണം. 2018 ആഗസ്റ്റ് 24ലെ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണലിന്‍റെ അനുമതി വാങ്ങി മാത്രമേ എന്തെങ്കിലും ഭേദഗതി ചെയ്യാനാവൂ എന്നുള്ളതിനാൽ അതിനുള്ള അനുമതി സമയത്തുതന്നെ നേടിയെടുക്കണമെന്നും അതിന് തുടർനടപടി ഉടൻ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കും തോമസ് ഇ-മെയിൽ സന്ദേശങ്ങളയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.