കലയന്താനി: മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽനിന്ന് 1200 കിലോ റബർ ഷീറ്റ് മോഷണം പോയി. വെട്ടിമറ്റം കവലയില്‍ കലയന്താനി കാനാപറമ്പില്‍ ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള കെ.സി. റബ്ബേഴ്‌സ് എന്ന റബർ കടയിലാണ് കഴിഞ്ഞ ദിവസം പുലർച്ച മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന എണ്ണായിരത്തോളം രൂപയും നഷ്ടപ്പെട്ടു. കടയുടെ പിന്‍വാതിൽ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കടക്ക് നാശനഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. വെട്ടിമറ്റം എണ്ണപ്പന തോട്ടത്തിന് സമീപം ഒറ്റപ്പെട്ട പ്രദേശത്താണ് കട. വലിയ വാഹനത്തിലാകാം മോഷ്ടാക്കൾ ഇത്രയധികം റബ്ബര്‍ കടത്തിക്കൊണ്ട് പോയതെന്ന് സംശയിക്കുന്നു. പ്രദേശത്തേക്കുള്ള വഴിയരികിലെ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിരീക്ഷണ സംവിധാനം ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തില്‍ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. വകുപ്പിന് കീഴിലെ വിവിധ വിഭാഗങ്ങളിലെ മേലധികാരികള്‍ എല്ലാ മാസവും പുരോഗതി വിലയിരുത്തണമെന്ന് മന്ത്രി നിർദേശിച്ചു. പൊതുമരാമത്ത് റോഡുകള്‍ , വാഴത്തോപ്പ് റെസ്ക്യൂ ഷെല്‍ട്ടര്‍, പ്രാഥമികാരോഗ്യ കേന്ദ്രം ലാബ്, വിവിധ സ്കൂളുകളും പാലങ്ങളും, മലയോര ഹൈവേ എന്നിവയുടെ നിര്‍മാണ നടപടികളാണ് യോഗം വിലയിരുത്തിയത്. വാഴത്തോപ്പ് പഞ്ചായത്തിലെ പൈനാവ്, കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം എന്നിവിടങ്ങളില്‍ റെസ്ക്യൂ ഷെല്‍ട്ടറുകള്‍ നിർമിക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ സ്ഥലം ഇടുക്കി മെഡിക്കല്‍ കോളജിന് സമീപം സര്‍വേ ചെയ്ത് തിരിച്ചു നല്‍കുന്നതിന് മേല്‍നോട്ടം വഹിക്കാൻ ജില്ല വികസന കമീഷണറെ ചുമതലപ്പെടുത്തി. ജില്ല കലക്ടര്‍ ഷീബ ജോർജ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ജില്ല വികസന കമീഷണര്‍ അർജുന്‍ പാണ്ഡ്യന്‍, പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.