മറയൂര്‍ ഗവ. എൽ.പി സ്‌കൂൾ: ഒന്നാംക്ലാസിൽ പ്രവേശനം നേടിയത്​ 100 കുട്ടികൾ

മറയൂർ: ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പ്രവേശനം നേടിയ സർക്കാർ വിദ്യാലയമായി മറയൂര്‍ ഗവ. എല്‍.പി സ്‌കൂള്‍. വെള്ളിയാഴ്ചവരെ 150 കുട്ടികളാണ് സ്‌കൂളിൽ പ്രവേശനം നേടിയിട്ടുള്ളത്. ഇതിൽ 100 കുട്ടികൾ ഒന്നാംതരത്തിലും 50 കുട്ടികൾ രണ്ട് മുതൽ നാലുവരെ ക്ലാസുകളിലുമാണ് പ്രവേശനം നേടിയത്. 2021-22ല്‍ ജില്ലയിലെതന്നെ ഏറ്റവും അധികം കുട്ടികള്‍ പ്രവേശനം നേടിയ സ്‌കൂളായി മറയൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മാറി. സ്‌കൂളിലെ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും മറയൂര്‍ പഞ്ചായത്ത് അധികൃതരുടെയും കൂട്ടായ പരിശ്രമമാണ് സ്‌കൂളിന്‍റെ നില മെച്ചപ്പെടാന്‍ സഹായിച്ചത്​. 1952ലാണ് മറയൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ സ്ഥാപിതമായത്. തുടക്കത്തില്‍ ഏറ്റവുമധികം കുട്ടികള്‍ ഉണ്ടായിരുന്നതും മറയൂരിലെ സ്‌കൂളുകളില്‍ വെച്ച് ഏറ്റവും പഴക്കം ചെന്നതുമായ സ്കൂളുമാണിതെന്ന്​ ഹെഡ്മിസ്ട്രസ് സി. റാണി പറഞ്ഞു. തുടക്കത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന്‍റെ പ്രവര്‍ത്തനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അധ്യാപകരുടെ കുറവും സാരമായി ബാധിച്ചു. കുറച്ച്​ വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ സ്‌കൂളിലെ ചില ക്ലാസുകളുടെ മേല്‍ക്കൂരക്ക്​ ചോര്‍ച്ചയുണ്ടായിരുന്നു. ഇത് മഴക്കാലത്ത് കുട്ടികള്‍ സ്‌കൂളില്‍ വരുന്നതിന് തടസ്സമായി. എന്നാല്‍, ഇന്ന് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും മറയൂര്‍ ഗവ.​ എല്‍.പി സ്‌കൂളിന്​ സ്വന്തം. മറയൂര്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കുട്ടികള്‍ക്ക്​ പ്രഭാതഭക്ഷണം നല്‍കുന്നുണ്ട്​. FOTO TDL MARAYOOR GLPS മറയൂര്‍ ഗവ. എല്‍.പി സ്കൂൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.