െതാടുപുഴ: ഇടുക്കി നിയോജക മണ്ഡലത്തിലെ രണ്ട് റോഡിൻെറ നിർമാണത്തിന് പൊതുമരാമത്തുവകുപ്പ് 10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി-ആല്‍പാറ-മഴുവടി കോളനി-കൊച്ചുചേലച്ചുവട് റോഡ്, കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട് ടൗണ്‍-കാര്‍ഷിക വിപണി-പള്ളിക്കമാലിപ്പടി-ഇരുമലക്കപ്പ്-ചിന്നാര്‍നിരപ്പ്-ചെമ്പകപ്പാറ റോഡ് എന്നിവക്കാണ് തുക അനുവദിച്ചത്. സംസ്ഥാന ബജറ്റില്‍ ഈ സാമ്പത്തികവര്‍ഷം ഉള്‍പ്പെടുത്തിയ പ്രധാന റോഡുകളാണിവ. വിവിധ വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡുകളായ ഇവ പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിന് പഞ്ചായത്ത് തയാറായതോടെയാണ് നിര്‍മാണത്തിന് തുക അനുവദിക്കാനായത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാംകൂപ്പ്-ഏഴാംകൂപ്പ്-പകുതിപ്പാലം റോഡിന് 10 കോടി രൂപയുെടയും ഇടക്കാട് -കത്തിപ്പാറ റോഡിൻെറ നിർമാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. .................................. എക്സൈസ് കൺട്രോൾ റൂം തുറന്നു തൊടുപുഴ: ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൻെറ മറവിൽ മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. വ്യാജമദ്യ മയക്കുമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് തൊടുപുഴയിൽ പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിൻെറ ഡിവിഷനൽ കൺട്രോൾ റൂമിൽ ടോൾഫ്രീ നമ്പർ ഉൾപ്പെടെയുള്ള നമ്പറുകളിൽ അറിയിക്കാം. വിവരങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സർക്കാർതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെ നിയമിച്ചിട്ടുണ്ട്. ജില്ലതല എക്സൈസ് കൺട്രോൾ റൂം - ടോൾഫ്രീ നമ്പർ 18004253415, ഹോട്ട് ലൈൻ നമ്പർ-155358 അസി.എക്സൈസ് കമീഷണർ (എൻഫോഴ്സ്മൻെറ്), ഇടുക്കി - 048622 32469, 9496002866, സ്പെഷൽ സ്ക്വാഡ് ഇടുക്കി - 04862232469,9400069532, നാർക്കോട്ടിക് എൻഫോഴ്സ്മൻെറ് സ്ക്വാഡ്, അടിമാലി -04864225782, 9400069534, ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഇടുക്കി, തൊടുപുഴ- 04862222493, 9447178058. ........................... ലഹരിക്കേസ്: രണ്ട് മാസത്തിനിടെ പിടിയിലായത് 75 പേർ തൊടുപുഴ: ജില്ലയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും കൂടിവരുന്നു. രണ്ട് മാസത്തിനിടെ 75 പേരെയാണ് കഞ്ചാവ്, ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി പിടികൂടിയത്. നാലരക്കിലോ കഞ്ചാവും 17 ഗ്രാം ഹഷീഷ് ഓയിലും 171 മില്ലിഗ്രാം എം.ഡി.എം.എയുമാണ് ഇവരിൽനിന്ന് പിടികൂടിയത്. പിടിക്കപ്പെട്ടവരിൽ കൂടുതലും യുവാക്കളാണ്. യുവതികളും വിദ്യാർഥികളും ഇവരുടെ സംഘത്തിലുണ്ട്. സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപനയും ജില്ലയിൽ കൂടിവരുന്നതായി എക്സൈസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.