മുസ്​ലിംലീഗ്​ യു.ഡി.എഫിന്‍റെ അവിഭാജ്യ ഘടകം -എസ്​. അശോകൻ

തൊടുപുഴ: മുസ്​ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച ഇ.പി. ജയരാജൻ സി.പി.എമ്മിന്‍റെ കപട രാഷ്ട്രീയ മുഖമാണ് സ്വയം അനാവരണം ചെയ്തതെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്​. അശോകൻ. മുസ്​ലിംലീഗിനെ വർഗീയ പാർട്ടി എന്ന് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കൾ. ഇതിന്​ പൊതുസമൂഹത്തോട് ക്ഷമചോദിക്കുകയാണ്​ വേണ്ടത്​. ജയരാജൻ എൽ.ഡി.എഫ്​ കൺവീനർ ആയതോടെ ദുരന്തങ്ങളുടെ പെരുമഴക്കാലമാണ് ഇടതുമുന്നണിയെയും സി.പി.എമ്മിനെയും കാത്തിരിക്കുന്നതെന്നും അശോകൻ പറഞ്ഞു. തൊടുപുഴയിലെ റോഡുകളുടെ റീടാറിങ്​ ഉടൻ -പി.ജെ. ജോസഫ് തൊടുപുഴ: ടൗണിലെ പൊതുമരാമത്ത്​ റോഡുകൾ ബി.എം ബി.സി നിലവാരത്തിൽ ഉടൻ റീടാറിങ്​ നടത്തുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. മങ്ങാട്ടുകവല–കാഞ്ഞിരമറ്റം–കോതായിക്കുന്ന് ബൈപാസ്​, കുട്ടപ്പാസിന്​ മുന്നിലുള്ള റോഡ്, പഴയ കെ.എസ്.​ആർ.ടി.സിക്ക്​ മുന്നിലൂടെ പോകുന്ന കാഞ്ഞിരമറ്റം ബൈപാസ്​, മൂവാറ്റുപുഴ റോഡിൽ മുമ്പ് റീടാർ ചെയ്യാത്ത ജ്യോതി ബസാറിനു മുൻ ഭാഗത്തുകൂടിയുള്ള റോഡ്, തൊടുപുഴ വെസ്റ്റ്, മാർക്കറ്റ് റോഡ് എന്നിവയാണ് റീടാറിങ്​ നടത്തുക. ഇതിനായി 5.50 കോടിയുടെ ജോലി ടെൻഡർ ചെയ്ത് കരാർ വെച്ചിട്ടുണ്ട്. മഴ മാറിയാൽ ഉടൻ നിർമാണം നടത്തും. മങ്ങാട്ടുകവല – മുതലക്കോടം, തൊടുപുഴ – മണക്കാട് – ചിറ്റൂർ തുടങ്ങിയ റോഡുൾപ്പെടെയുള്ളവയുടെ അടിയന്തര അറ്റകുറ്റപ്പണികളും ഉടൻ നടത്തുമെന്ന് പി.ജെ. ജോസഫ് അറിയിച്ചു. ബി.എസ്​.എൻ.എൽ പബ്ലിക്​ ഡേറ്റാ ഓഫിസ്​ ഉദ്​ഘാടനം ഇന്ന്​ തൊടുപുഴ: ബി.എസ്.എൻ.എൽ പബ്ലിക് ഡേറ്റാ ഓഫിസ്, ബി.എ.എഫ് സംവിധാനങ്ങളുടെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന്​ അടിമാലി മർച്ചൻറ് ഹാളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. 12.30ന് തിങ്കൾക്കാട് ബി.എസ്.എൻ.എൽ ടവറിന്‍റെ പ്രവർത്തനവും എം.പി ഉദ്​ഘാടനം ചെയ്യും. അതിവേഗ ഇൻറർനെറ്റ് സംവിധാനം ജില്ലയിലുടനീളം ലഭ്യമാക്കുന്നതിന്‍റെ തുടക്കമാണ് പി.ഡി.ഒ, ബി.ഡി.എഫ് സംവിധാനങ്ങൾ എന്ന് എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.