മു​ണ്ടി​യെ​രു​മ പ​ന്തു​ക​ളി കോ​ര്‍ട്ടി​നു സ​മീ​പ​ത്തെ ത​ണ​ല്‍ മ​ര ചു​വ​ട്ടി​ലെ വി​ശ്ര​മ സ്ഥ​ലം


നെ​ടു​ങ്ക​ണ്ടം: മു​ണ്ടി​യെ​രു​മ പ​ന്തു​ക​ളി കോ​ര്‍ട്ടി​ന്​ സ​മീ​പ​ത്തെ ത​ണ​ല്‍മ​ര ചു​വ​ട്ടി​ല്‍ വൈ​കു​ന്നേ​ര​മാ​കു​​ന്ന​തോ​ടെ ഓ​തോ​രു​ത്ത​രാ​യി എ​ത്തി​ത്തു​ട​ങ്ങും. പോ​ളി​ങ്ങ്​ ബൂ​ത്തി​ലെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഇ​വി​ടെ ച​ർ​ച്ച​ക​ൾ കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ക​യാ​ണ്. അ​തി​ജീ​വ​ന​ത്തി​ന്റെ​യും ക​ര്‍ഷ​ക സ​മ​ര​ങ്ങ​ളു​ടെ​യും ച​രി​ത്ര​മു​റ​ങ്ങു​ന്ന, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ നാ​ടാ​യ ഉ​ടു​മ്പ​ന്‍ചോ​ല മ​ണ്ഡ​ല​ത്തി​ല്‍ ച​ര്‍ച്ച​ചെ​യ്യാ​ന്‍ വോ​ട്ട​ര്‍മാ​ര്‍ക്ക് വി​ഷ​യ​ങ്ങ​ള്‍ ഏ​റെ​യാ​ണെ​ന്ന്​ ഈ ​ച​ർ​ച്ച​ക​ളി​ൽ നി​ന്ന്​ വ്യ​ക്തം. മ​ണ്ഡ​ല​ത്തി​ലെ ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത വി​ഷ​യ​ങ്ങ​ൾ ഭൂ​പ്ര​ശ്‌​ന​വും വ​ന്യ​ജീ​വി ശ​ല്യ​വു​മാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ മാ​റി മാ​റി ഭ​രി​ക്കു​ന്ന​വ​ര്‍ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് മ​ര​ചു​വ​ട്ടി​ല്‍ കൂ​ടി​യി​രി​ക്കു​ന്ന ചി​ല​രു​ടെ പ​രാ​തി. ഇ​ത് പ​രി​ഹ​രി​ച്ചാ​ല്‍ വ​രും​കാ​ല തെ​രെ​ഞ്ഞ​ടു​പ്പു​ക​ളി​ല്‍ എ​ന്തു പ്ര​ശ്‌​നം ചൂ​ണ്ടി​ക്കാ​ട്ടി മ​ണ്ഡ​ല​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രും ക​ര്‍ഷ​ക​രു​മാ​യ വോ​ട്ട​ര്‍മാ​രെ സ​മീ​പി​ക്കാ​നാ​വു​മെ​ന്ന​താ​ണ് വേ​റൊ​രാ​ളു​ടെ മ​റു​ചോ​ദ്യം. രാ​ഷ്ട്രീ​യം നോ​ക്കാ​തെ​യു​ള്ള ച​ര്‍ച്ച​ക​ള്‍ക്കൊ​പ്പം ക​ടു​ത്ത രാ​ഷ്ട്രീ​യ​വും ഇ​വി​ടെ ഉ​യ​ർ​ന്ന്​ കേ​ൾ​ക്കു​ന്നു​ണ്ട്.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍ധ​ന​യും ഇ​വി​ടെ വി​ഷ​യ​മാ​ണ്. ഒ​പ്പം യു​ദ്ധ​വും പാ​ച​ക വാ​ത​ക ല​ഭ്യ​ത​ക്കു​റ​വും ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു പൂ​ട്ടി​യ​തു​മാ​യ വി​ഷ​യ​ങ്ങ​ളും ഒ​പ്പ​മു​ണ്ട്. മാ​ത്ര​മ​ല്ല, വേ​ന​ല്‍ ചൂ​ടി​ല്‍ നാ​ട് വെ​ന്തു​രു​കു​ക​യാ​ണ്. കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ആ​രും ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​വു​മാ​യി ചി​ല​ർ രം​ഗ​ത്തു​ണ്ട്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ ജ​ന​ങ്ങ​ളു​ടെ ദാ​ഹ​മ​ക​റ്റു​ന്ന​തി​ന് പ​ക​രം അ​വ​ര​വ​രു​ടെ മു​ന്ന​ണി സ്ഥാ​നാ​ര്‍ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ര​ണ്ട് ആ​ഴ്ച​യു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ നി​യ​മ​സ​ഭ തെ​രെ​ഞ്ഞ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ടു​ക്കി​യി​ലെ ത​മി​ഴ് മേ​ഖ​ല​ക​ളി​ല്‍ ഇ​ക്കു​റി​യും ഇ​ര​ട്ട വോ​ട്ട് മു​ന്ന​ണി​ക​ള്‍ക്ക് സ​ഹാ​യ​ക​മാ​കു​മോ എ​ന്ന​തും ച​ര്‍ച്ച​യാ​ണ്.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി തെ​രെ​ഞ്ഞ​ടു​പ്പ് ന​ട​ക്കു​മ്പോ​ള്‍ ജി​ല്ല​യി​ലെ തോ​ട്ടം മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ത​മി​ഴ്‌ തൊ​ളി​ലാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും വോ​ട്ട് ചെ​യ്യാ​റു​ണ്ടെ​ന്നാ​ണ് പൊ​തു​വെ നി​ല​നി​ന്നി​രു​ന്ന ആ​ക്ഷേ​പം.

എ​ന്നാ​ല്‍ ഇ​ക്കു​റി ഉ​ടു​മ്പ​ന്‍ചോ​ല മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം 8000 ഓ​ളം വോ​ട്ട​ര്‍മാ​ര്‍ ഹി​യ​റി​ങി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും 15000 ഓ​ളം വോ​ട്ടു​ക​ള്‍ വെ​ട്ടി​കു​റ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് ക​ണ​ക്ക്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഇ​ക്കു​റി അ​ത് മു​ന്ന​ണി​ക്ക് ദോ​ഷ​മാ​യി ഭ​വി​ക്കു​മെ​ന്നും ച​ര്‍ച്ച​യി​ല്‍ വി​ല​യി​രു​ത്തു​ന്നു. ച​ർ​ച്ച​ക​ൾ കാ​ട്​ ക​യ​റു​ന്ന​തോ​ടെ മ​ര​ചു​വ​ട്ടി​ല്‍ രാ​വ​ന്തി​യോ​ളം സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​വ​രു​മു​ണ്ട്. ചി​ല​ർ ച​ർ​ച്ച ​കേ​ൾ​ക്കാ​നാ​യി വ​ന്നി​രി​ക്കു​ന്ന​വ​രു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ത്തി​യ​​തോ​ടെ പ​ല​രും ഇ​ത്ത​ര​ത്തി​ൽ ത​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​ക​ളു​മാ​യി മ​ര​ച്ചു​​വ​ട്ടി​ൽ സ​ജീ​വ​മാ​യ​തും സ​വി​ശേ​ഷ കാ​ഴ്ച​യാ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.