റേഷൻകട തകർത്ത് കാട്ടാന ധാന്യങ്ങൾ നശിപ്പിച്ചു

മൂന്നാർ: ലോക്കാട് എസ്​റ്റേറ്റിലെ റേഷൻ കടയിൽ കയറി അരി തിന്ന് നശിപ്പിച്ച് കാട്ടാന. തൊഴിലാളികള്‍ക്ക് വിതരണം നടത്താന്‍ സൂക്ഷിച്ച 10 ചാക്ക് റേഷനരിയും രണ്ട്​ ചാക്ക് ഗോതമ്പുമാണ്​ കാട്ടാന കവര്‍ന്നെടുത്തത്​. ലോക്കാട് എസ്‌റ്റേറ്റിലെ ജയറാമിന്റെ റേഷൻ കടയില്‍ സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങളാണ് ചൊവ്വാഴ്ച പുലര്‍ച്ച എത്തിയ കൊമ്പന്‍ ജനല്‍ തകര്‍ത്ത് എടുത്തത്. ഒരാഴ്​ചയായി ദേവികുളം മേഖലയില്‍ തമ്പടിച്ച ഒറ്റയാൻ രാത്രിയോടെയാണ് എസ്‌റ്റേറ്റിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.