ചെറുതോണി: ലോറി നിയന്ത്രണംവിട്ട് പിക്അപ് വാനിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പിക്അപ് വാന്‍ പൂര്‍ണമായി തകർന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെറുതോണി പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. മൂലമറ്റത്തുനിന്ന് പഴയരിക്കണ്ടത്തിനുപോയ ലോറിയും വാഴത്തോപ്പില്‍നിന്ന് ലോഡുമായി കോടിക്കുളത്തിനുപോയ പിക്അപ് വാനുമാണ് കൂട്ടിയിടിച്ചത്. പിക്അപ് വാനിലിടിച്ച ലോറി 100 മീറ്റർ അകലെ കട്ടിങ്ങിലിടിച്ച് നിന്നു. അപകടത്തില്‍ പിക്അപ് വാന്‍ ഡ്രൈവര്‍ ചുള്ളിക്കല്‍ സാലറ്റിനും (23), ഒപ്പമുണ്ടായിരുന്ന കുന്നക്കാട്ടുപറമ്പില്‍ ജോസിനുമാണ് പരിക്കേറ്റത്. ജോസിനെ പ്രാഥമിക ശിശ്രൂഷകള്ക്കുശേഷം വിട്ടയച്ചു. ഇടുക്കി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ക്യാപ്ഷന്‍ - TDL PIKUPVAN ചെറുതോണിയിൽ ലോറിയിടിച്ച് തകര്‍ന്ന പിക്അപ് വാന്‍ റോഡിലെ കുഴി വാഹനയാത്രക്കാർക്ക് ഭീഷണി തൊടുപുഴ: റോഡിൽ രൂപംകൊണ്ട കുഴി വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസിൽ ന്യൂമാൻ കോളജിന് സമീപം കാരിക്കോടിന് തിരിയുന്ന ഭാഗത്താണ് കൂഴി രൂപപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. മങ്ങാട്ടുകവല ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതെ വെട്ടിക്കുമ്പോൾ പഴയ കോളജ് റോഡിലൂടെ വരുന്ന വാഹനങ്ങളുമായി ഉരസി അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അതേസമയം, ബൈപാസിലെ കുഴികൾ കഴിഞ്ഞമാസം പൊതുമരാമത്ത് വകുപ്പ് മിറ്റലും ടാർ മിശ്രിതവും ഇട്ട് താൽക്കാലികമായി അടച്ചെങ്കിലും ഈ കുഴി മാത്രം ഒന്നും ചെയ്തില്ല. ഇതിനിടെ നഗരത്തിലെ ബൈപാസുകൾ എല്ലാം റീടാർ ചെയ്യാൻ 5.5 കോടി രൂപ അനുവദിച്ചതായി ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പും രണ്ടുമാസം മുമ്പ് അറിയിച്ചിരുന്നു. എന്നാൽ, അമ്പലം ബൈപാസ് മാത്രമാണ് റീ ടാർ ചെയ്തത്. ഇനി മഴക്കാലം എത്തുന്നതോടെ നഗരത്തിലെ ബൈപാസുകളിലെ യാത്ര ദുരിതമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.