വഴിമുടക്കി കൊമ്പൻ, കാട്ടിലേക്ക് ഓടിച്ച് വനപാലകർ

കുമളി: കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവിയിൽ ചിത്രാപൗർണമി ഉത്സവത്തിന് പോവുകയായിരുന്ന നാട്ടുകാർക്ക്​ മുന്നിലേക്ക് കാടിളക്കി കൊമ്പൻ ഇറങ്ങി വന്നത് അൽപനേരം ആശങ്കക്ക്​ ഇടയാക്കി. ഉത്സവ ദിനമായ ശനിയാഴ്ച ഉച്ചയോടെയാണ് മംഗളാദേവി പാതയിലെ ബ്രാന്തിപ്പാറ പ്ലാന്‍റേഷന് സമീപത്തുനിന്ന്​ പാതയിലേക്ക് ആന ഇറങ്ങിവന്നത്. ഭക്തർ തിരികെ ഓടിയതോടെ വനപാലകസംഘം എത്തി ആനയെ വഴിയിൽനിന്ന്​ കാട്ടിനുള്ളിലേക്ക് ഓടിച്ചു. കാട്ടിലെ വഴിമുറിച്ച് കടന്ന്​ പോകാനെത്തിയ ആനയാണ് ബഹളങ്ങൾക്കിടെ നാട്ടുകാർക്ക് മുന്നിലകപ്പെട്ടത്. ആന വഴിയിൽനിന്ന്​ മാറിയതോടെ ആശ്വാസത്തിലായി ഇതുവഴിയുള്ള യാത്രക്കാർ. വീണ്ടും വഴിയിലേക്ക് ആന ഇറങ്ങാതിരിക്കാൻ ഈ ഭാഗത്ത് വനപാലകരുടെ ജാഗ്രതയും ഉത്സവം കഴിയും വരെ തുടർന്നു. ....... cap. മംഗളാദേവി പാതയിലിറങ്ങിയ ആനയെ വനപാലകർ കാട്ടിലേക്ക് ഓടിക്കുന്നു ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.