ചെറുതോണി: പാൽക്കുളം മേട്ടിലേക്കുള്ള കുരിശുമല കയറ്റം ഇത്തവണ മുടങ്ങി. ഡി.എഫ്.ഒയുടെ അനുമതിക്കായി അവസാന നിമിഷംവരെ കാത്തുനിന്നെങ്കിലും വനംവകുപ്പിൽനിന്ന് അനുകൂല നിലപാടുണ്ടാകാത്തതാണ് കാരണം. ചുരുളി സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ഓരോവർഷവും നൂറുകണക്കിനാളുകൾ മലകയറാനെത്തുമായിരുന്നു. പാൽക്കുളം മേട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് വർധിച്ചതോടെ വനംവകുപ്പ് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ, പ്രത്യേക അനുമതിയോടെ കുരിശുമല കയറാനുള്ള ശ്രമവും നടന്നില്ല. രാവിലെ പള്ളിയിൽ ഒത്തുകൂടിയ ക്രൈസ്തവ വിശ്വാസികൾ ചെമ്പകപ്പാറ മലകയറിയശേഷം പിരിഞ്ഞുപോയി. TDL CHEMBAKAPARA ചുരുളി സെന്‍റ് തോമസ് ഫെറോന പള്ളിയിൽനിന്നുള്ള വിശ്വാസികൾ ചെമ്പകപ്പാറമല കയറുന്നു .............. ജീവനക്കാരുടെ പഞ്ചഗുസ്തി മത്സരം തൊടുപുഴ: ജോയന്‍റ് കൗൺസിൽ ജില്ല സമ്മേളനത്തോട് അനുബന്ധിച്ച് ജീവനക്കാരുടെ പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. തൊടുപുഴ ജോയൻറ് കൗൺസിൽ ഭവനിൽ നടന്ന മത്സരം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ വനിതകൾ ഉൾപ്പെടെ നിരവധി ജീവനക്കാർ പങ്കെടുത്തു. മുൻ സംസ്ഥാന ചാമ്പ്യൻ അബ്ദുസ്സലാം മത്സരങ്ങൾ നിയന്ത്രിച്ചു. പുരുഷന്മാരുടെ 70 കിലോക്ക് മുകളിൽ വി.കെ. മനോജ് ഒന്നാംസ്ഥാനം നേടി. 70 കിലോക്ക് താഴെ കെ.ആർ. ജയരാജ് ഒന്നാംസ്ഥാനം നേടി. സ്ത്രീകളുടെ വിഭാഗത്തിൽ സൗമ്യ സോമൻ ഒന്നാംസ്ഥാന നേടി. ഈ മാസം 25, 26 തീയതികളിൽ നടക്കുന്ന ജില്ല സമ്മേളനത്തിൽവെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. TDL PANCHAGUSTHI പഞ്ചഗുസ്തി മത്സരം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.