അപകടക്കെണിയായി റോഡ് വക്കിൽ തടിക്കഷണങ്ങൾ

മുട്ടം: തുടങ്ങനാട് വിച്ചാട്ട് കവലയിൽ പൊതുമരാമത്ത് മരം മുറിച്ചിട്ടിരിക്കുന്നത് അപകടക്കെണിയായി. ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെടുന്നത്. വീതികുറഞ്ഞ റോഡ് അരികിലാണ് അപകടകരമായി നിൽക്കുന്ന മരത്തിന്‍റെ ശിഖരങ്ങൾ വെട്ടിക്കൂട്ടിയിരിക്കുന്നത്. ഇതുവഴി വരുന്ന ഒട്ടേറെ വാഹനങ്ങൾ തടിയിൽ തട്ടി അപകടത്തിൽപെടാറുണ്ട്. ടാറിങ്ങിലേക്ക്​ തടി കയറിക്കിടക്കുന്നതിനാൽ തടിയിൽ തട്ടാതെ വാഹനങ്ങൾ വെട്ടിച്ചുമാറ്റുന്നതും അപകടങ്ങൾക്ക് കാരണമാകും. തടി വെട്ടിയിട്ടിട്ട് നാലുമാസത്തിലേറെയായെന്ന് നാട്ടുകാർ പറഞ്ഞു. അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm6 തുടങ്ങനാട് വിച്ചാട്ട് കവലയിൽ റോഡ് അരികിൽ മരം വെട്ടിയിട്ടനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.