ഈസ്റ്റർ: പള്ളികളിൽ തിരുക്കർമങ്ങളും കുർബാനയും

കട്ടപ്പന: യേശുവിന്‍റെ ഉയിർത്തെഴുന്നേൽപിനെ അനുസ്മരിച്ച്​ വിശ്വാസികൾ ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും. ദേവാലയങ്ങളിൽ വെളുപ്പിനെ മൂന്നിന് ഉയിർപ്പ്​ തിരുക്കർമങ്ങളും കുർബാനയും പ്രദക്ഷിണവും നടക്കും. കട്ടപ്പന സെന്‍റ്​ ജോർജ് ഫൊറോന ദേവാലയത്തിൽ വെളുപ്പിനെ മൂന്നിന് നടക്കുന്ന ഈസ്റ്റർ തിരുക്കർമങ്ങൾക്കും പ്രദക്ഷിണത്തിനും ഫൊറോന വികാരി വിൽഫിച്ചൻ തെക്കേവയലിൽ നേതൃത്വം നൽകും. രാവിലെ 5.45നും 7.30നും 9.15നും 11നും കുർബാന ഉണ്ടായിരിക്കും. വെള്ളയാംകുടി സെന്‍റ്​ ജോർജ് ഫൊറോന ദേവാലയത്തിൽ നടക്കുന്ന പാതിരകുർബാനക്കും ഈസ്റ്റർ തിരുക്കർമങ്ങൾക്കും ഫൊറോന വികാരി തോമസ് മണിയങ്ങാട്ട്, സഹവികാരിമാരായ എബ്രഹാം കൊച്ചുപറമ്പിൽ, സാവിയോ കാട്ടുപാലം തുടങ്ങിയർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.