നെടുങ്കണ്ടം: നോമ്പുകാലത്ത് ക്രിസ്തീയ ഭവനങ്ങളില്‍ ആചാരമായി അനുഷ്ഠിച്ചുവന്ന പാനവായന ഓര്‍മയാകുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എല്ലാ ക്രൈസ്തവ ഭവനങ്ങളിലും 50 നോമ്പ് ആരംഭിക്കുന്നതോടെ പാനവായന ആചാരമായി അനുഷ്ഠിച്ചുപോന്നിരുന്നു. അതിന് കഴിഞ്ഞില്ലെങ്കിലും നോമ്പിൻെറ പരിസമാപ്തിയോടനുബന്ധിച്ച അവസാന നാല് നാളുകളില്‍ നിര്‍ബന്ധമായും പാനവായന നടത്തുമായിരുന്നു. മലമുകളിലെ വീടുകളില്‍ കുടുംബാംഗങ്ങള്‍ സംയുക്തമായി വളരെ ഈണത്തില്‍ നടത്തിയിരുന്ന പാനവായന അടിവാരത്തും റോഡിലും നില്‍ക്കുന്നവര്‍ക്ക് വളരെ വ്യക്തമായി കേള്‍ക്കാനും ആസ്വദിക്കാനും കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.