തൊടുപുഴ: ഐശ്വര്യത്തിൻെറ പൊൻകണിയൊരുക്കാൻ വീണ്ടുമൊരു വിഷുക്കാലം. കോവിഡ് ആശങ്കകളും നിയന്ത്രണവും നീക്കിയത് ഇത്തവണ വിഷു ആഘോഷങ്ങളുടെ പൊലിമ കൂട്ടി. വിഷു, ഈസ്റ്റര്‍ ആഘോഷത്തിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനം നഗരത്തിലിറങ്ങിയതോടെ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മണിക്കൂറുകളോളമാണ് നഗരം ഗതാഗതക്കുരുക്കില്‍ വലഞ്ഞത്. ഇത്തവണ വിഷുവും ദുഃഖവെള്ളിയും ഒന്നിച്ചു വന്നതിനാല്‍ കൂടുതല്‍ പേരും കഴിഞ്ഞ രണ്ടുദിവസങ്ങളിലായാണ് സാധനങ്ങള്‍ വാങ്ങാനും മറ്റുമായി എത്തിയത്. നഗരത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. നഗരത്തിലേക്ക് വാഹനങ്ങള്‍ ഒഴുകിയെത്തിയതോടെയാണ് വലിയ ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. ഗാന്ധി സ്‌ക്വയര്‍, മോര്‍ ജങ്ഷൻ, മുനിസിപ്പല്‍ ജങ്ഷൻ, മണക്കാട് ജങ്ഷൻ, ധന്വന്തരി ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങളും നീണ്ട നിരയായിരുന്നു. എന്നാല്‍, നഗരം ഏറെനേരം ഗതാഗതക്കുരുക്കില്‍ മുങ്ങിയിട്ടും നിയന്ത്രിക്കാന്‍ മതിയായ പൊലീസുമുണ്ടായിരുന്നില്ല. നഗരത്തില്‍ വാഹനവുമായെത്തിയ ഉടമകള്‍ പാര്‍ക്കിങ്ങിന് സ്ഥലം ലഭിക്കാതെയും വലഞ്ഞു. അംബേദ്കർ ജന്മദിനം കട്ടപ്പന: സി.എസ്.ഡി.എസ് സംസ്ഥാന താലൂക്ക് നേതാക്കളുടെ നേതൃത്വത്തിൽ ഡോ. ബി. ആർ. അംബേദ്കർ ജന്മദിനം വിപുലമായി ആഘോഷിച്ചു. ചെന്നാട്ടുമറ്റം ജങ്ഷനിൽ നടന്ന ജന്മദിന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗം മോബിൻ ജോണി അധ്യക്ഷത വഹിച്ചു. സി.എസ്.ഡി.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.പി. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. ജോസഫ്, സി.ആർ. പ്രമീള, സണ്ണി കണിയാമുറ്റം, കെ.എം. സുരേന്ദ്രൻ, കെ.വി. പ്രസാദ്, രാജു നരിയംപാറ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.