റോഡിലേക്ക് പാറവീണ് ഗതാഗതം തടസ്സപ്പെട്ടു

കട്ടപ്പന: കനത്ത മഴയിൽ കക്കാട്ടുകട- അഞ്ചുരുളി റോഡിലേക്ക് വലിയ പാറക്കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. അഞ്ചുരുളി ടൂറിസം കേന്ദ്രത്തിനു സമീപമാണ് പാറക്കല്ല് വീണത്. രാത്രിയായതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. ഏറെസമയം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് എക്​സ്കവേറ്റർ എത്തിച്ച് പാറക്കല്ല് നീക്കംചെയ്തു. പടം: കക്കാട്ടുകട- അഞ്ചുരുളി റോഡിലേക്ക് പാറ വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.