ട്രാഫിക് കമ്മിറ്റിയുടെ പ്രവർത്തനം ഫലപ്രദമല്ല അടിമാലി: രാജാക്കാട് ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടിയില്ലാത്തത് യാത്രാദുരിതം സൃഷ്ടിക്കുന്നു. ട്രാഫിക് കമ്മിറ്റി കൂടിയിട്ട് മാസങ്ങളായി. നിലവിൽ എടുത്ത തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കാനും കഴിഞ്ഞിട്ടില്ല. 2014ൽ ബേബിലാൽ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന കാലത്താണ് ട്രാഫിക് കമ്മിറ്റിക്ക് രൂപംനൽകിയത്. പഞ്ചായത്ത് പ്രസിഡന്‍റ് ചെയർമാനും പൊലീസ് സബ് ഇൻസ്പെക്ടർ കൺവീനറുമായാണ് കമ്മിറ്റിക്ക് രൂപംനൽകിയത്. ജനപ്രതിനിധികളെയും വ്യാപാരി നേതാക്കേളെയും, ബസ്, ഓട്ടോ, ടാക്സി യൂനിയൻ ഭാരവാഹികളെയും രാഷ്ട്രീയ നേതാക്കളെയുമടക്കം ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപവത്കരിച്ചത്. ട്രാഫിക് കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാത്ത കാര്യം കമ്മിറ്റിയിൽ ഉന്നയിച്ചവരെ തുടർ കമ്മിറ്റികളുടെ കാര്യം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. തുടർന്ന് വന്ന പഞ്ചായത്ത് ഭരണസമിതിയും പൊലീസും വേണ്ട ഇടപെടൽ നടത്താത്തതാണ് പ്രശ്ന പരിഹാരത്തിന് തടസ്സമെന്ന് പറയുന്നു. നടപ്പുവഴി കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ വയോധികരും സ്ക്കൂൾ കുട്ടികളുമടക്കമുള്ള കാൽനടക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പല വാഹനങ്ങളും രാവിലെ പാർക്ക് ചെയ്താൽ രാത്രിയാണ് മാറ്റുക. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും പള്ളി റോഡിലൂടെ വരുന്ന വാഹനങ്ങൾ കടത്തിവിടുന്നതിന് സംവിധാനമൊരുക്കാൻ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ചെറിയ റോഡുകളുടെ വശങ്ങളിലെ പാർക്കിങ് തിരക്കുള്ള സമയങ്ങളിൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നതും പ്രധാന ആവശ്യമാണ്. ഞായറാഴ്ചകളിൽ മൂന്നാറിലേക്കും തേക്കടിയിലേക്കും പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെടുന്നതും പതിവാണ്. ഇതുവഴി കടന്നുപോകുന്ന റോഡിന് മലയോര ഹൈവേ എന്ന പേരുണ്ടെങ്കിലും 35 വർഷം മുമ്പ് ഉണ്ടായിരുന്ന വിതിയേ റോഡിനുള്ളു. ട്രാഫിക് കമ്മിറ്റി അടിയന്തരമായി വിളിച്ചുകൂട്ടി മുമ്പ് എടുത്ത തീരുമാനങ്ങൾ കൃത്യതയോടെ നടപ്പാക്കിയാൽ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. idl adi 4 rjd ചിത്രം - രാജാക്കാട് ടൗൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.