എല്ലായിടത്തും വില്ലനായത് ലോറികൾ മൂന്നാർ: ആറുമാസത്തിനിടെ ബൈക്ക് അപകടങ്ങളില്‍ മരിച്ചത് മൂന്നാർ സ്വദേശികളായ അഞ്ച് യുവാക്കൾ. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് എല്ലപ്പെട്ടി എസ്റ്റേറ്റിലെ കെ.കെ ഡിവിഷനിൽ ശെന്തിൽകുമാർ (27) എല്ലപ്പെട്ടിയിൽ ലോറിക്കടിയിൽപ്പെട്ടാണ് മരിച്ചത്. ഒക്ടോബർ എട്ടിന് ദേവികുളം പൂങ്കുടിയിൽ ജോബി (22) പഴയമൂന്നാറിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് മരിച്ചത്. ഇതിന് പിന്നാലെ സമാന രീതിയില്‍ മൂന്നാര്‍ -ഉദുമലപ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ നടന്ന അപകടത്തില്‍ 17കാരന് ജീവന്‍ നഷ്ടപ്പെട്ടു. രഡിസംബര്‍ 31ന് ഹെഡ് വര്‍ക്‌സ് ഡാമിനു സമീപം ലോറിയുടെ അടിയില്‍പ്പെട്ട് പെരിയവര സ്വദേശിയായ സുബിൻ (24) മരിച്ചു. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലുണ്ടായ അപകടത്തിൽ മൂന്നാർ സ്വദേശിയായ ഹരീഷ് ബാലാജി (22) മരിച്ചതാണ് ഒടുവിലെ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.