വണ്ടിപ്പെരിയാർ: പെരിയാർ മേഖലയിലെ വിവിധ മഹല്ലുകളിൽ 33 വർഷം ഇമാമായി സേവനമനുഷ്ഠിച്ച് കഴിഞ്ഞദിവസം നിര്യാതനായ ആസാദ് മൗലവിയുടെ അനുസ്മരണം ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ പീരുമേട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പ്രസിഡന്‍റ് യൂസുഫ് മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ താലൂക്ക് പ്രസിഡന്‍റ് ഷിയാസുദ്ദീൻ മന്നാനി, വിവിധ മഹല്ല് ഇമാമുമാരായ അബ്ദുസ്സലാം മൗലവി, സൽമാൻ മൗലവി, യൂനുസ് മൗലവി, മുഹ്‌യിദ്ദീൻ മൗലവി, അബ്ദുൽസ്സലാം മൗലവി കുമളി, അൻസാരി മൗലവി ചെങ്കര എന്നിവർ സംസാരിച്ചു. സി.പി.എം അനാവശ്യ വിവാദം സൃഷ്ടിക്കുന്നു -നഗരസഭ കട്ടപ്പന: നഗരസഭ പഴയ ബസ്സ്റ്റാന്ഡ് പാർക്കിങ്ങിന് നൽകിയതുമായി ബന്ധപ്പെട്ട് സി.പി.എം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് നഗരസഭ സ്ഥിരം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. മുൻ വർഷങ്ങളിൽ ഓഡിറ്റ് പരാമർശം ഉണ്ടായതിനാലാണ് നഗരസഭ കൗൺസിൽ ലേലം ചെയ്ത് നൽകാൻ തീരുമാനമെടുത്തത്. ലേലം ഏറ്റ ആൾക്ക് വാഹന പാർക്കിങ്ങിന് സ്ഥലം അടയാളപ്പെടുത്തി കൊടുക്കുക മാത്രമാണ് മുനിസിപ്പൽ ജീവനക്കാർ ചെയ്തത്. പഴയ ബസ്സ്റ്റാൻഡിൽ നിലവിലെ മുഴുവൻ കടകളിലും വാഹനമെത്തുന്നതിനുള്ള സ്ഥലവും ബസ് കടന്നുപോകുന്നതിനുള്ള സ്ഥലവും ഒഴിവാക്കിയാണ് പാർക്കിങ് ഏരിയ തിരിച്ചത്. പാർക്കിങ്ങുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവർക്കെതിരെ കട്ടപ്പന പൊലീസിൽ പരാതി നൽകുകയും ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അടിയന്തര മുനിസിപ്പൽ കൗൺസിൽ യോഗം ചേരുന്നതിനും സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർപേഴ്സൻ ബീനാ ജോബി, ജോയി ആനിത്തോട്ടം, മനോജ് മുരളി, സിബി പാറപ്പായി, ഏലിയാമ്മ കുര്യാക്കോസ്, സിജു ചക്കുമ്മൂട്ടി, സെക്രട്ടറി എസ്. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.