നാൽപതാം വെള്ളി ആചരിച്ചു

അറക്കുളം: തീർഥാടനകേന്ദ്രമായ അറക്കുളം തുമ്പച്ചി കുരിശുമലയിൽ . രാവിലെ നടന്ന കുരിശിന്‍റെ വഴിയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഫാ. വിനോദ് മുഞ്ഞേലി കുർബാന അർപ്പിച്ച് സന്ദേശം നൽകി. പാച്ചോർ നേർച്ചയുടെ ആശീർവാദം സെന്‍റ്​ മേരീസ് പുത്തൻപള്ളി വികാരി ജോർജ് മണ്ണുകുശുമ്പിൽ നിർവഹിച്ചു. സെന്‍റ്​ മേരീസ് പള്ളി വികാരി ജോർജ് മണ്ണുകുശുമ്പിൽ, സഹവികാരി ഓസ്റ്റിൻ മേച്ചേരിൽ എന്നിവർ പരിപാടികൾക്ക്​ നേതൃത്വം നൽകി. ചിത്രം: തുമ്പച്ചി കുരിശുമലയിൽ നടത്തിയ പാച്ചോർ നേർച്ചയുടെ ആശീർവാദം ഫാ. ജോർജ് മണ്ണുകുശുമ്പിൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.