അടിമാലി: ടൗണുമായി ചേര്‍ന്ന് കിടക്കുന്ന ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിൽപെട്ട വില്ലേജ് സര്‍ക്കിള്‍ റോഡിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു നിര്‍വഹിച്ചു. 14.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില്ലേജ്പടി വരെയുള്ള 120 മീറ്റര്‍ റോഡിന്‍റെ വീതി വര്‍ധിപ്പിച്ചതിനൊപ്പം തറയോട് പാകി പാത കൂടുതല്‍ മനോഹരമാക്കി. ഏഴാം വാര്‍ഡില്‍പെട്ട ഇടവഴികള്‍ പൂർണമായി നവീകരിക്കുന്നതിന്‍റെ തുടക്കമായാണ് വില്ലേജ് സര്‍ക്കിള്‍ റോഡിന്റെ ആദ്യഘട്ട നിര്‍മാണജോലി പൂര്‍ത്തീകരിച്ചതെന്ന് ഗ്രാമപഞ്ചായത്ത് അംഗം അനസ് ഇബ്രാഹിം പറഞ്ഞു. പാതയുടെ വീതി വര്‍ധിപ്പിക്കാൻ ഭൂമി വിട്ടുനല്‍കിയ റെജി ഇട്ടൂപ്പിനെ ചടങ്ങില്‍ അനുമോദിച്ചു. അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കൃഷ്ണമൂര്‍ത്തി, ഗ്രാമപഞ്ചായത്ത് അംഗം ബാബു പി. കുര്യാക്കോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. idl adi 3 road ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ച വില്ലേജ് സര്‍ക്കിള്‍ റോഡിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.