lead p4 നഗരസഭ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ പിഴുത് മാറ്റി കട്ടപ്പന: കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്കിങിനായി വിട്ടുനൽകില്ലെന്ന് ബസ് സ്റ്റാൻഡ് സംരക്ഷണ സമിതി. പാർക്കിങിനായി നഗരസഭ ലേലം ചെയ്ത് നൽകിയ പഴയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ വ്യാപാരികൾ പിഴുതുമാറ്റി. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് പഴയ സ്റ്റാൻഡിനുള്ളിലെ വ്യാപാരികളും സി.ഐ.ടിയു നേതാക്കളുമെത്തി പേ ആൻഡ് പാർക്കിങിനായി നഗരസഭ അളന്ന് തിട്ടപ്പെടുത്തി സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ പിഴുത് മാറ്റിയത്. ബസ് സ്റ്റാൻഡിലുള്ള കച്ചവടക്കാരുടെ അഭിപ്രായം കേൾക്കാതെ ഏകപക്ഷീയമായാണ് നഗരസഭ ഭരണസമിതി ബസ് സ്റ്റാൻഡ് ലേലത്തിൽ നൽകിയത് എന്നാണ് പ്രധാന ആക്ഷേപം. ബുധനാഴ്ച രാത്രിയിലാണ് നഗരസഭ ജീവനക്കാർ പൊലീസ് സംരക്ഷണത്തിൽ പാർക്കിങിന് ഇരുമ്പ് ദണ്ഡുകൾ സ്ഥാപിച്ചത്. പതിറ്റാണ്ടുകളായി ബസ് സ്റ്റാൻഡായി പ്രവർത്തിച്ചിരുന്ന ഗ്രൗണ്ട് പണം ഈടാക്കിയുള്ള വാഹന പാർക്കിങ് കേന്ദ്രമായി മാറ്റരുതെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡ് സംരക്ഷണ സമിതിയും രംഗത്ത് എത്തിയിരുന്നു. 2.9 ലക്ഷത്തിനാണ് കരാറുകാരൻ ലേലത്തിൽ വാങ്ങിയത്. എന്നാൽ, പറഞ്ഞ സമയത്ത് ബസ് സ്റ്റാൻഡ് വിട്ടു നൽകാതെ വന്നതോടെ പണം തിരികെ നൽകണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലാണ് അളന്ന് തിട്ടപ്പെടുത്തി കരാറുകാരന് കൈമാറാൻ തീരുമാനിച്ചത്. കഴിഞ്ഞ ഭരണകാലത്ത് പഴയ സ്റ്റാൻഡ് പേ ആൻഡ് പാർക്കിങിന് നൽകണമെന്ന അഭിപ്രായം തള്ളിയ യു.ഡി.എഫ് ഇപ്പോൾ നിലപാട് മാറ്റിയത് ഉചിതമല്ലെന്ന് മുൻ എൽ.ഡി.എഫ് കൗൺസിലർ കെ.പി. സുമോദ് പറഞ്ഞു. ഫോട്ടോ. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ വാഹന പാർക്കിങിന് സ്‌ഥാപിച്ച ഇരുബ് ദണ്ഡുകൾ വ്യാപാരികൾ പിഴുതു മാറ്റുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.