റേഷൻ കടകളിൽ പച്ചരി ഇല്ല

മുട്ടം: ഈസ്റ്റർ, റമദാൻ കാലത്ത് ഏറെ ആവശ്യമായ പച്ചരി തൊടുപുഴ താലൂക്കിലെ പല റേഷൻ കടകളിലും ഇതുവരെ എത്തിയില്ല. പൊതുവിപണിയിൽ പച്ചരി വില കുതിക്കുമ്പോഴാണ് താലൂക്കിലെ റേഷൻ കടകളിൽ പച്ചരി ലഭിക്കാത്ത സാഹചര്യം. മിക്ക റേഷൻ കടകളിലും പച്ചരി ചോദിച്ച് നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. പൊതുവിപണിയിൽ പച്ചരിവില 35 രൂപ വരെ ആയിട്ടുണ്ട്​. അടുത്ത ആഴ്ച ഈസ്റ്റർ എത്തുന്നതോടെ പച്ചരിയുടെ ആവശ്യം കൂടും. പൊതുവിപണിയും സർക്കാർ പൊതുവിതരണകേന്ദ്രങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്നതും ശ്രദ്ധേയമാണ്. അടുത്ത ദിവസം പച്ചരി എത്തുമെന്നാണ് സിവിൽസപ്ലൈസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, നീല, വെള്ള റേഷൻകാർഡ് ഉടമകൾക്ക് നാമമാത്രമായ അളവിൽ മാത്രമെ പച്ചരി ലഭിക്കൂ എന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.