ഗിന്നസ് റെക്കോഡിനായി ഭിന്നശേഷി കുട്ടികളുടെ ജോഗിങ്​

കട്ടപ്പന: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം പ്രമാണിച്ച് ഭിന്നശേഷി കുട്ടികൾ ഇന്ത്യയിലെ 75 കേന്ദ്രങ്ങളിൽ ഒരേസമയം ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ട്​ ജോഗിങ്​ പ്രോഗ്രാം നടത്തി. വെള്ളയാംകുടി അസീസി സ്പെഷൽ സ്കൂളിൽ നടന്ന പരിപാടിയിൽ ഇടുക്കി ജില്ലയിലെ അഞ്ച്​ സ്പെഷൽ സ്കൂളുകളിൽനിന്നായി 53 കുട്ടികൾ പങ്കെടുത്തു. സ്പെഷൽ ഒളിംപിക്സ് ഭാരത് ജില്ല കോഓഡിനേറ്റർ ഫാ. ക്ലീറ്റസ് ഇടശ്ശേരിയുടെ അധ്യക്ഷതയിൽ കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ലയൺസ് ക്ലബ് പ്രസിഡന്റ് റോയി തുണ്ടിയിൽ മുഖ്യപ്രഭാഷണം നടത്തി. അസീസി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, നെടുങ്കണ്ടം ആശ ഭവൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ കൃപ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ ദന്തരോഗ നിർണയ ക്യാമ്പിൽ വിവിധ സ്കൂളുകളിൽനിന്ന് 400 കുട്ടികൾ പങ്കെടുത്തു. തൊടുപുഴ അൽഅസ്​ഹർ ഡെന്‍റൽ കോളജിലെ ഡോക്ടർമാരായ രേണു ആൻ മാത്യു, സ്​റ്റെസി തോമസ്, ടെൻസി മാത്യു എന്നിവർ നേതൃത്വം നൽകി. ഫോട്ടോ. കട്ടപ്പന അസീസി സ്പെഷൽ സ്കൂളിൽ നടന്ന ജോഗിങ്​ പ്രോഗ്രാം കട്ടപ്പന ബ്ലോക്ക് പ്രസിഡന്‍റ്​ ജോസുകുട്ടി കണ്ണമുണ്ടയിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.