കൗൺസിലർ മാപ്പ്​ പറയണമെന്ന്​ വിവരാവകാശ പ്രവർത്തകൻ

കട്ടപ്പന: കുടിവെള്ള പദ്ധതിക്കെതിരെ നൽകിയ പരാതി നികൃഷ്ട പ്രവർത്തിയാണെന്ന കട്ടപ്പന നഗരസഭയിലെ കൗൺസിലറുടെ പരാമർശം തന്നെ അപകീർത്തിപ്പെടുത്തുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് വിവരാവകാശ പ്രവർത്തകൻ കെ.പി. ഫിലിപ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നത്തൂകല്ല്-കക്കാട്ടുകട റോഡിൽ പൊതുമരാമത്ത്​ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിനോട് ചേർന്ന് കുടിവെള്ള പദ്ധതിയുടെ ഷെഡ് നിർമിച്ചതിനെതിരെയാണ് പി.ഡബ്ല്യു.ഡിയിൽ പരാതി നൽകിയത്. കുടിവെള്ള പദ്ധതിയുടെ പേരിൽ റോഡ്‌ കൈയേറി നടത്തുന്ന നിർമാണം ഭാവിയിൽ പാതയുടെ വികസനത്തെ ബാധിക്കുന്നതിനാലാണ് പരാതി നൽകിയത്​. ഐ.ടി.ഐ വാർഡ് കൗൺസിലർ ഷാജി കുത്തോടി തനിക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച്​ മാപ്പുപറയണമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഫിലിപ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനശക്തി സംസ്ഥാന സെക്രട്ടറി എം.എൽ. ആഗസ്‌തി, ജിബിൻ സെബാസ്റ്റ്യൻ, കെ.പി. പ്രദീപ്‌ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.