വെള്ളിയാമറ്റം: മഴയിലും കാറ്റിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടം. പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത് വാർഡുകളായ മേത്തൊട്ടി, പൂമാല, കൂവക്കണ്ടം പ്രദേശത്താണ് കൂടുതൽ നാശം. വൻമരങ്ങൾ കടപ്പുഴകി. മേത്തൊട്ടിയിൽ ഈട്ടി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. പൂമാല സ്കൂൾ ജങ്ഷനിൽ കരയോഗം കെട്ടിടത്തിന് സമീപത്തെ ട്രാൻസ്‌ഫോർമറിൻെറ മുകളിലേക്ക് വന്മരം കടപുഴകി. പ്രദേശത്ത് നിരവധി വൈദ്യുതി പോസ്റ്റുകളും പൂർണമായും തകർന്നിട്ടുണ്ട്. മരംവീണ് മേത്തൊട്ടി കൊട്ടാരത്തിൽ ഉണ്ണിയുടെ വീടിൻെറ അടുക്കള പൂർണമായും തകർന്നു. നിരവധി വീടുകൾക്ക് ഭാഗികമായി കെടുപാടുകൾ ഉണ്ട്. തൊടുപുഴയിൽനിP/2 Lead.... അംഗൻവാടികൾ വഴി നൽകിയ അരി ഭക്ഷ്യയോഗ്യമെന്ന് പരിശോധന റിപ്പോർട്ട് ന്നും മൂലമറ്റത്തു നിന്നും ഫയർ ഫോഴ്‌സിൻെറ രണ്ട് യൂനിറ്റ് എത്തിയാണ് മരങ്ങൾ വെട്ടിമാറ്റിയത്. വെള്ളിയാമറ്റം പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻമോഹൻദാസ് പുതുശ്ശേരി, പഞ്ചായത്ത് അംഗം അഭിലാഷ് രാജൻ, അഗ്നിരക്ഷ ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. tdl mltm 8 കാറ്റിൽ കടപ്പുഴകിയ മരം അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.