മഴക്കിടെ വാഹനാപകടം

പീരുമേട്: ബുധനാഴ്ച് വൈകീട്ട് മഴക്കിടയിൽ നിയന്ത്രണംവിട്ട രണ്ട്​ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. യാത്രക്കാർക്കും ഡ്രൈവർമാർക്കും പരിക്കില്ല. ദേശീയപാത 183ൽ കുട്ടിക്കാനത്തിന് സമീപം മരിയാഗി സ്ക്കൂളിന് മുന്നിൽ ലോറികൾ കൂടിയിടിച്ചു. ഗതാഗതാഗം 10 മിനിറ്റോളം തടസ്സപ്പെട്ടു. ഇതിനുശേഷം മത്തായി കൊക്കക്ക് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചും അപകടമുണ്ടായി. പോസ്റ്റ് തകർന്നതിനെ തുടർന്ന് 11 കെ.വി ലൈനിൽ ഒരുമണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചിത്രവിവരണം idl_ pmd - 1 ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.