തൊടുപുഴ: കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് വെള്ളിയാഴ്ച വൈകീട്ട് നാലിന് ഗതാഗതമന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. 2013 ജനുവരി 10ന് നിർമാണം ആരംഭിച്ച ടെർമിനൽ 18കോടിയോളം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഡി.ടി.ഒ ഓഫിസ്, ബസുകള്‍ക്ക് വിശാലമായ പാർക്കിങ് ഗ്രൗണ്ട്, വര്‍ക് ഷോപ്പ്, വാഹനങ്ങള്‍ കഴുകാനുള്ള സൗകര്യം, പൊതുജനങ്ങള്‍ക്ക് ബസ് കാത്തുനില്‍ക്കാനുള്ള സൗകര്യം, കടമുറികള്‍ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ടെർമിനൽ. ഉദ്ഘാടന ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷതവഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. കെ.എസ്.ആർ.ടി.സി. സി.എം.ഡി ബിജു പ്രഭാകർ, തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ എ. അജിത് തുടങ്ങിയവർ പങ്കെടുക്കും. വർഷങ്ങളായി നിലച്ചുകിടന്ന ടെർമിനൽ നിർമാണം ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി പി.ജെ. ജോസഫ് എം.എല്‍.എ നടത്തിയ ചർച്ചയെത്തുടർന്നാണ് വീണ്ടും സജീവമായത്. നിർമാണം ഉടൻ പൂര്‍ത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകുകയും രണ്ടുകോടി അനുവദിക്കുകയും ചെയ്തു. ഇതോടൊപ്പം പഴയ കരാറുകാരൻെറ കുടിശ്ശിക സംബന്ധിച്ച കേസുകള്‍ അവസാനിപ്പിച്ചു. ശേഷിക്കുന്ന ജോലിക്ക് പുതിയ എസ്റ്റിമേറ്റ് തയാറാക്കി പണി വീണ്ടും ടെൻഡര്‍ ചെയ്ത് ദ്രുതഗതിയില്‍ നിർമാണം പൂര്‍ത്തിയാക്കുകയായിരുന്നു. തൊടുപുഴ ഡിപ്പോയില്‍നിന്ന് അറുപതോളം സർവിസുകളാണ് ഉള്ളത്. നഗരസഭ ലോറി സ്റ്റാന്‍ഡിലാണ് നിലവിൽ ബസ് സ്റ്റേഷൻെറ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.