നെടുങ്കണ്ടം: എഴുകുംവയലില്‍ കോഫി ഷോപ്പില്‍നിന്ന് നാർകോട്ടിക് സ്വകാഡ് പിടികൂടിയ സ്പിരിറ്റും വ്യാജമദ്യവും പ്രതികളെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടുമ്പന്‍ചോല എക്‌സൈസ് സംഘത്തിന് കൈമാറി. എക്‌സൈസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുള്ളതായി നാർകോട്ടിക് വിഭാഗം ഉടുമ്പന്‍ചോല എക്‌സൈസ് സംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൻെറ അന്വേഷണച്ചുമതല എക്‌സൈസിൻെറ ഉന്നത ഉദ്യോഗസ്ഥര്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഏറ്റെടുക്കും. തിങ്കളാഴ്ച രാത്രിയിലാണ് എഴുകുംവയല്‍ കോഫി ബാറില്‍നിന്ന് വിദേശമദ്യം വ്യാജമായി നിര്‍മിച്ച് വില്‍പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേരെ നാർകോട്ടിക് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കൊട്ടാരത്തില്‍ സന്തോഷ്, കൊച്ചുമലയില്‍ അനീഷ് എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.