പ്രീ പ്രൈമറി കോൺവെക്കേഷൻ

തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്കൂളിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സ്കൂളിലെ കുട്ടികളുടെ കോൺവൊക്കേഷൻ ചടങ്ങ് മുനിസിപ്പൽ വിദ്യാാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ എം.കെ. ലോഹിദാസൻ, തൊടുപുഴ ബി.പി.സി കെ.എ. നജീബ്, പി.ടി.എ പ്രസിഡന്‍റ്​ കെ.കെ. ഷിംനാസ്, ഹെഡ്മാസ്റ്റർ വി.എം. ഫിലിപ്പച്ചൻ, സ്വീറ്റ്സി വി.ജയിംസ്, ഹർഷ രജീഷ് എന്നിവർ സംസാരിച്ചു. അധ്യാപകരായ ജോസഫ് ഷാജി അരുജ, സി.കെ. ഹസൈനാർ, കെ.എ മജീദ്, വി.കെ ജിജിമോൾ, എം.കെ. ഷാലി, സബീന ബഷീർ, എ.സി. കല, കെ.എസ്​ മഞ്ജുഷ എന്നിവർ നേതൃത്വം നൽകി. ചിത്രം - TDL PREPRIMARY വെങ്ങല്ലൂർ മുനിസിപ്പൽ പ്രീ പ്രൈമറി സ്കൂളിലെ കുട്ടികളുടെ കോൺവൊക്കേഷൻ മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷൻ ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്യുന്നു വനിത വികസന കോർപറേഷൻ ജില്ല ഓഫിസ് ഉദ്ഘാടനം ഇന്ന്​ ഓഫിസ് ചെറുതോണി ഷോപ്പിങ്​ കോംപ്ലക്സിൽ ഇടുക്കി: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള വനിത വികസന കോർപറേഷന്‍റെ സേവനം ജില്ലയിലേക്കും. ജില്ല പഞ്ചായത്തിന്‍റെ ചെറുതോണി ഷോപ്പിങ്​ കോപ്ലക്സിൽ ആരംഭിക്കുന്ന ഓഫിസ് ശനിയാഴ്ച രാവിലെ 10ന്​ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വനിത വികസന കോർപറേഷൻ ചെയർപേഴ്സൻ കെ.സി. റോസക്കുട്ടി അധ്യക്ഷതവഹിക്കും. എം.ഡി വി.സി. ബിന്ദു സ്വാഗതംപറയും. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് മുഖ്യാതിഥിയായിരിക്കും. കലക്ടർ ഷീബ ജോർജ് വായ്പ വിതരണം നടത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളുടെ ശാക്തീകരണം മുൻനിർത്തി സ്ത്രീകൾ ആരംഭിക്കുന്ന തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ ലളിത വ്യവസ്ഥകളോടെ വായ്പ ലഭ്യമാക്കുക, മൈക്രോ ഫിനാൻസ് വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ലഭ്യമാക്കുക, മിത്ര 181 ഹെൽപ് ലൈൻ പദ്ധതി, പ്രഫഷനൽ ഗ്രൂമിങ്​ അക്കാദമി (റീച്ച്), ഷീ പാഡ് പദ്ധതി, ആദിവാസികൾക്കായി വനമിത്ര പദ്ധതി, സംരംഭകത്വ പരിശീലന പരിപാടികൾ തുടങ്ങിയവ കോർപറേഷൻ നടത്തിവരുന്നുണ്ട്​. നിലവിൽ ഇടുക്കി ജില്ലക്കാർക്ക് സമീപ ജില്ല ഓഫിസുകളിൽനിന്നാണ് സേവനം ലഭിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.