ജൈവ കാർഷിക സെമിനാർ നാളെ

കട്ടപ്പന: റോട്ടറി കട്ടപ്പന ഹെറിറ്റേജിന്‍റെ നേതൃത്വത്തിൽ റോട്ടറി കട്ടപ്പന അപ്ടൗൺ, തേക്കടി റോട്ടറി ക്ലബ്, മുരിക്കാശ്ശേരി റോട്ടറി ക്ലബ്​ എന്നിവയുടെ സഹകരണത്തോടെ കട്ടപ്പന കാർഡമം വാലി ലയൺസ് ഹാളിൽ ഞായറാഴ്ച രാവിലെ 11 മുതൽ 'നിറപത്തായം' എന്നപേരിൽ ജൈവ കാർഷിക വിജ്ഞാന സെമിനാർ നടത്തും. ജൈവരീതിയിൽ മണ്ണിനെ പരുവപ്പെടുത്തി കൂടുതൽ വിളവ്​ ലഭ്യമാക്കുന്ന കൃഷിരീതി പരിചയപ്പെടുത്താനാണ് സെമിനാർ എന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ മികച്ച കൃഷി അസി. ജേതാവ് ലിൻജോ ജോസഫിനെ ആദരിക്കും. മുരിക്കാശ്ശേരി, കട്ടപ്പന, തേക്കടി എന്നിവിടങ്ങളിൽനിന്നുള്ള തെരഞ്ഞെടുത്ത മികച്ച കർഷകരെയും ആദരിക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് മുഖ്യ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക്​: 9447330684, 8590285963, 9447613065. വാർത്തസമ്മേളനത്തിൽ രാജേഷ് നാരായണൻ, സണ്ണി പൈമ്പിള്ളിയിൽ, കെ.എസ്. ശശി, ഷിബി ഫിലിപ്, പി.എം ജയിംസ്​, വിജി ജോസഫ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.