നഷ്ടക്കണക്കിൽ കർഷകർ പിന്തിരിയുന്നു അടിമാലി: പുതുമഴയിലും ഉണര്‍വില്ലാതെ ഹൈറേഞ്ചിലെ കൃഷിയിടങ്ങള്‍. വേനല്‍മഴ വേണ്ടുവോളം ലഭിച്ചിട്ടും മിക്കയിടങ്ങളിലും കൃഷിയിടങ്ങളില്‍ പുതുകൃഷി ആരംഭിച്ചിട്ടില്ല. പുതുമഴ പെയ്തുതുടങ്ങിയാല്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് നില്‍ക്കാന്‍ സമയമില്ലാത്ത കാലമുണ്ടായിരുന്നു. ചേനയും ചേമ്പും കാച്ചിലുമെല്ലാം മുളപൊട്ടിയാല്‍ മണ്ണിലേക്ക് വെക്കുകയേ വേണ്ടൂ. പൊള്ളിയ മണ്ണില്‍ ഇവയെല്ലാം കരുത്താര്‍ന്ന് മുളച്ചുപൊന്തും. എല്ലാം നഷ്ടക്കണക്കില്‍പെട്ടതോടെ കർഷകർക്ക് ഇതിനൊന്നും ഉത്സാഹമില്ലാതായിരിക്കുന്നു. ഇഞ്ചി, മഞ്ഞൾ കൃഷികളെല്ലാം പേരിന് മാത്രമായി. വേനല്‍മഴ തുടങ്ങുമ്പോഴേക്കും ഇഞ്ചിക്കൃഷിക്കായി കൃഷിയിടങ്ങള്‍ ഒരുക്കുന്ന ജോലികളായിരുന്നു മുമ്പ്. മൊട്ടക്കുന്നുകളും തരിശുനിലങ്ങളുമൊക്കെ ഇങ്ങനെ തുടര്‍ച്ചയായി ഇഞ്ചിയും മഞ്ഞളും മരച്ചീനിയുമെല്ലാം മാറിമാറി നട്ടാണ് കർഷകർ മിശ്രവിളകളുടെ കൃഷിനിലമാക്കി മാറ്റിയിരുന്നത്. വിളനാശവും വിലത്തകര്‍ച്ചയും ഇടവിട്ട് ആവര്‍ത്തിച്ചതോടെ ചെറുകിട കര്‍ഷകര്‍പോലും ഇതെല്ലാം അവസാനിപ്പിച്ചു. ഏലം, കുരുമുളക്, ജാതി, ഗ്രാമ്പു തുടങ്ങിയ സുഗന്ധവിളകളും വിലത്തകര്‍ച്ച മൂലം വലിയ പ്രതിസന്ധിയിലാണ്. കൊക്കോ, റബര്‍ പോലുളള കൃഷികളും പ്രതിസന്ധി നേരിടുന്നു. ഇതോടെ തനത് വിത്തിനങ്ങള്‍പോലും നാടിന് നഷ്ടമാകുന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.