നെടുങ്കണ്ടം: സി.പി.എം-സി.പി.ഐ പോരുമൂലം ഭരണം പ്രതിസന്ധിയിലായ നെടുങ്കണ്ടം പഞ്ചായത്തില്‍ വെള്ളിയാഴ്ച നടന്ന കമ്മിറ്റി യോഗത്തിൽനിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി. കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്യുന്ന പദ്ധതിയില്‍ ക്രമക്കേടും അഴിമതിയും ആരോപിച്ച് ഭരണകക്ഷിയിലെ രണ്ടംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. നാട്ടില്‍ വികസനം എത്തിക്കേണ്ടവര്‍തന്നെ തുരങ്കം വെക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. ബഹിഷ്കരണത്തെത്തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എം.എസ്. മഹേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ഷിബു ചെരികുന്നേല്‍ അധ്യക്ഷത വഹിച്ചു . ജോജി ഇടപ്പള്ളിക്കുന്നേല്‍, രാജേഷ്, കുഞ്ഞുമോന്‍ മന്ദിരത്തില്‍, ലിനിമോള്‍ ജോസ്, ലിസി ദേവസ്യ എന്നിവര്‍ പങ്കെടുത്തു. idl ndkm നെടുങ്കണ്ടം പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ ബഹിഷ്കരണ യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.