മെ​താം​ഫെ​റ്റ​മി​നു​മാ​യി തേ​നി പൊ​ലീ​സ്​ പി​ടി​യി​ലാ​യ യു​വാ​വും ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​വും

അതിർത്തിയിൽ ലഹരി വേട്ട; മെതാംഫെറ്റാമിനും 14 കിലോ കഞ്ചാവും പിടിച്ചു, ഒഡിഷ സ്വദേശികൾ ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ

കുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിൽ പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ മാരക ലഹരിമരുന്നായ മെതാം ഫെറ്റാമിനും 14 കിലോ കഞ്ചാവും പിടികൂടി. രണ്ട് കേസുകളിലായി രണ്ട് ഒഡീഷ സ്വദേശികൾ ഉൾപ്പടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

22 ഗ്രാം മെതാം ഫെറ്റാമിൻ കൈവശം വെച്ചിരുന്ന തേനി സ്വദേശി പ്രസാദ് (33), കഞ്ചാവ് കടത്ത് സംഘത്തിലെ ഒഡിഷ സ്വദേശികളായ മാധവറാവു, നാഗലപ്പ, തേനി സ്വദേശികളായ അജിത് കുമാർ, ശിലമ്പരശൻ, അറിവഴകൻ എന്നിവരാണ് പിടിയിലായത്.തൃച്ചിയിൽ നിന്നും മാരക ലഹരിമരുന്നായ മെതാം ഫെറ്റാമിനുമായി ബസിൽ വരികയായിരുന്ന പ്രസാദിനെ ബസ്റ്റാന്‍റിൽ നിന്നാണ് വ്യാഴാഴ്ച രാത്രി ഇൻസ്പെക്ടർ ദേവരാജും സംഘവും പിടികൂടിയത്.പ്രതികളെ ഇന്ന് തേനി കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Drug bust at border; Methamphetamine and 14 kg of ganja seized, six people including Odisha natives arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.