പ്രതീകാത്മക ചിത്രം

റിസോർട്ടിൽനിന്ന് മാരക ലഹരി വസ്തുക്കളുമായി 12 പേർ അറസ്റ്റിൽ

അടിമാലി: ചിന്നക്കനാൽ ഗ്യാപ് റോഡിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ നിന്ന് അരലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി 12 യുവാക്കളെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വൈപ്പിൻ സ്വദേശികളായ സയോൺ (21), ആദിത്യൻ (20), അതുൽ (20), വിഷ്ണു (20), അലറ്റ് (19), ഹാരിസ് (21), എമിൽസൺ (21), അമൽ (25), സിന്റോ (23), സാവിയോ (19), സൂരജ് (26), അശ്വിൻ (21) എന്നിവരെയാണ് ശാന്തൻപാറ സിഐ എസ്. ശരത്ലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽ നിന്ന് 10 ഗ്രാം കഞ്ചാവ്, 10 മില്ലിഗ്രാം ഹാഷിഷ് ഓയിൽ, 10 എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു. ചൊവ്വാഴ്ചയാണ് ഇവർ റിസോർട്ടിൽ എത്തിയത്. എറണാകുളത്തുനിന്നാണ് ലഹരിവസ്തുക്കൾ ഇവിടേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. റിസോർട്ടിലെത്തി സംഘം ചേർന്ന് ലഹരി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസോർട്ടിൽ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. 

Tags:    
News Summary - 12 people arrested with deadly drugs from resort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.