തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് വിധിയെഴുത്തിന് അഞ്ച്ദിനം മാത്രം ശേഷിക്കെ വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലാണ് ജില്ലയിൽ മുന്നണികൾക്ക് നേതൃത്വം നൽകുന്ന ജനപ്രതിനിധികൾ. തൊടുപുഴ എം.എൽ.എ പി.ജെ.ജോസഫ്, മന്ത്രി കൂടിയായ ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ, ദേവികുളം എം.എൽ.എ എ.രാജ, ഉടുമ്പഞ്ചോല എം.എൽ.എ എം.എം.മണി, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നിവരെല്ലാം തദ്ദേശ പോരിശന്‍റ തിരക്കിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഇവർക്ക് ഉറക്കമില്ലാത്ത രാത്രികളാണ്.
മുന്നണികളിലെ പ്രശ്ന പരിഹാരം മുതൽ സ്ഥാനാർഥി നിർണയവും പ്രചരണവും വോട്ടുറപ്പിക്കലിലും വരെ ഈ നേതാക്കളുടെ ഇടപെടലുണ്ട്. ജില്ലയിൽ ആധിപത്യം ഉറപ്പിക്കാനും പിടിച്ചെടുക്കാനുമുളള അണിയറ നീക്കളെല്ലാം ഇവർ തന്നെയാണ് ആസൂത്രണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.