മൂന്നാർ: ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി കോൺഗ്രസ് നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. മൂന്നാര്‍ പോസ്റ്റ് ഓഫിസ് ജങ്ഷനിൽ നടന്ന ധര്‍ണ ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെയും തൊഴിലുറപ്പ് പോലുള്ള തൊഴിലാളി ക്ഷേമ പദ്ധതികളിലെ തുക വെട്ടിക്കുറച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഈ മാസം 28,29 തീയതികളില്‍ നടക്കുന്ന പൊതു പണിമുടക്കിന്‍റെ ഭാഗമായിട്ടായിരുന്നു ധര്‍ണ. സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് എ.കെ. മണി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ജി. മുനിയാണ്ടി, ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാര്‍, മണ്ഡലം പ്രസിഡന്റ് സിന്താമുദ്ദീര്‍ മൈതീന്‍, മാര്‍ഷ് പീറ്റര്‍, സി.നെല്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം 1 മൂന്നാറിലെ സായാഹ്ന ധർണ സി.പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.